തിരുവനന്തപുരം ; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന സിപിഎം പാളയം ലോക്കൽ സെക്രട്ടറിയും, മുൻ കോർപ്പറേഷൻ കൗൺസിലറുമായ ഐ പി ബിനു പിടിയിൽ. തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെയാണ് ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ തന്നെ പിടിച്ചതല്ല താൻ പിടികൊടുത്തതാണെന്നാണ് ബിനു ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നത് .
പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച് വാഹനത്തിനു നേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബിനു ഒളിവിൽ പോയത്. ഇവർക്ക് വേണ്ടി നഗരത്തിൽ പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബിനു തമ്പാനൂർ ഹോട്ടലിലുണ്ടെന്ന് വ്യക്തമായത്

