ന്യൂഡൽഹി ; രാജ്യത്തെ പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ സുരക്ഷാ ചുമതല സൈന്യത്തിന് നൽകാൻ ആലോചന. ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിനു പിന്നാലെയാണ് പുതിയ നീക്കം . പ്രധാനമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് നടപടി. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു.നീറ്റ് അടക്കമുള്ള പ്രധാന അഖിലേന്ത്യാ പരീക്ഷകളുടെ സുരക്ഷയാകും സൈന്യത്തിന് നൽകുക.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികൾ കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം അവലോകനം ചെയ്തു. പരീക്ഷയുടെ സുരക്ഷ വർധിപ്പിക്കുന്നതിനു സ്വീകരിച്ച നടപടികൾ എൻ ടി എ യോഗത്തിൽ അറിയിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതുമായ ചർച്ചകളും നടന്നു.വിദ്യാർത്ഥികൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദപ്രധാൻ പറഞ്ഞു.
അതേസമയം നീറ്റ് പരീക്ഷാ കേമക്കേട് കേസിൽ ഇന്നലെ രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതായി സിബിഐ അറിയിച്ചു.ലാത്തൂരിലെ ഡോ. മനോജ് ഷിരുരെ , പൂനെ കോച്ചിംഗ് സെന്റർ ഉടമ തേജസ് ഷാ എന്നിവരാണ് അറസ്റ്റിലായത്.

