ഡബ്ലിൻ: അയർലൻഡിലെ ഭവന മേഖലയിലെ നയങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി ഭവന വകുപ്പ്. ഇനി മുതൽ ഗ്രാമീണ മേഖലയിൽ സ്ഥലം വാങ്ങി കൂടുതൽ വീടുകൾ പണിയാം. ഇത് സംബന്ധിച്ച നിയമങ്ങളിലാണ് വലിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
ഭവനനിർമ്മാണവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഇളവുകളും സർക്കാർ വരുത്തിയിട്ടുണ്ട്. സ്വന്തമായി ഭൂമിയുള്ളവർക്ക് ഇനി വീടുകൾ നിർമ്മിയ്ക്കാൻ കർശനമായ വ്യവസ്ഥകൾ പാലിക്കേണ്ടതില്ല. ഇതിൽ ഇളവ് നൽകിയിട്ടുണ്ട്. ഇനി മുതൽ ഗ്രാമീണ മേഖലകളിൽ സ്വന്തം സ്ഥലത്ത് ഒന്നിൽ കൂടുതൽ വീടുകളും പണിയാം.
Discussion about this post

