ഡെറി: യാത്രികരുടെ എണ്ണത്തിൽ റെക്കോർഡ് അടിച്ച് ഡെറി റെയിൽവേ സ്റ്റേഷൻ. 10 ലക്ഷം യാത്രികരാണ് ഡെറി സ്റ്റേഷൻ വഴി യാത്ര ചെയ്തത് എന്നാണ് പുറത്തുവരുന്ന കണക്കുകൾ. 2025-26 സാമ്പത്തിക വർഷത്തിലെ കണക്കുകളാണ് ഇത്.
ഇൻ ടു ദി വെസ്റ്റ് ക്യാമ്പെയ്ൻ ഗ്രൂപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 10,39,898 യാത്രികരാണ് റെയിൽവേ സ്റ്റേഷൻ വഴി സഞ്ചരിച്ചത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ യാത്രികരുടെ എണ്ണം 8 ശതമാനം കൂടുതലാണ്. അതായത് 77,000 പേർ ഈ വർഷം അധികമായി യാത്ര ചെയ്തു.
Discussion about this post

