ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ കടയിലെ ഷട്ടറിന് മുൻപിൽ ഗ്രാഫിറ്റി. വംശീയ വിദ്വേഷം പടർത്തുന്ന തരത്തിലുള്ള ഗ്രാഫിറ്റിയാണ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ന്യൂടൗണാബ്ബിയിലെ അബ്ബോട്ട്സ് ക്രോസ് മേഖലയിലെ കടയിൽ ആയിരുന്നു സംഭവം. സ്പ്രേ പെയിന്റ് ഉപയോഗിച്ച് കുടിയേറ്റവിരുദ്ധ സന്ദേശങ്ങളും വംശീയ അധിക്ഷേപം നിറഞ്ഞ വാക്കുകളും എഴുതിവയ്ക്കുകയായിരുന്നു. പ്രദേശവാസികളിൽ ഭീതി വിതയ്ക്കുകയാണ് ഈ പ്രവൃത്തിയുടെ ഉദ്ദേശം എന്നാണ് പോലീസ് സംശയിക്കുന്നത്.
Discussion about this post

