തൃശൂർ : മൈസൂരിലെ നേഴ്സിംഗ് പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം നാട്ടിലേയ്ക്ക് മടങ്ങിയ വിദ്യാർത്ഥിനി അപകടത്തിൽ മരിച്ചു. തൃശൂർ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യ (18) ആണ് മരിച്ചത്. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കൽ കോളേജിലെ നേഴ്സിംഗ് വിദ്യാത്ഥിനിയായിരുന്നു . കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.
കോളേജിൽ നിന്ന് പിതാവിനൊപ്പം കാറിൽ നാട്ടിലേയ്ക്ക് വരികയായിരുന്നു ആര്യ. ഇവർ സഞ്ചരിച്ചിരുന്ന കാറിലേയ്ക്ക് മറ്റൊരു കാർ ഇടിച്ചു കയറുകയായിരുന്നു. സുരേന്ദ്രനും പരിക്കേറ്റെങ്കിലും സാരമുള്ളതല്ല. മൈസൂരിലെ ഹോസ്റ്റലിലെ ഭക്ഷണവും, താമസവും ശരിയല്ലാത്തതിനാൽ പഠനം അവസാനിപ്പിച്ച് അച്ഛനൊപ്പം മടങ്ങുകയായിരുന്നു ആര്യ . സംസ്ക്കാരം പിന്നീട് . സഹോദരൻ ആകാശ് .
കോളജിൽ നിന്ന് പിതാവിനൊപ്പം കാറിൽ നാട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്നിരുന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. പിതാവ് സുരേന്ദ്രനും പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. കോളജിലെ താമസവും ഭക്ഷണവും ശരിയായ രീതിയിലല്ലാത്തതിനാൽ പഠനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു ആര്യ. സംസ്കാരം പിന്നീട്. സഹോദരൻ ആകാശ്.

