ന്യൂഡൽഹി ; നാല് സംസ്ഥാനങ്ങളിൽ ബിജെപി നേതൃത്വത്തിൽ അഴിച്ചു പണി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് പുതിയ നീക്കം. കേന്ദ്രമന്ത്രി ഹർഷ് മൽഹോത്രയെയാണ് ഡൽഹി ബിജെപി അധ്യക്ഷനായി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ നിയമിച്ചത് . വീരേന്ദ്രസച്ച് ദേവയ്ക്ക് പകരമാണ് മൽഹോത്ര അധികാരമേൽക്കുന്നത്.
ഹരിയാനയിൽ അർച്ചന ഗുപ്തയും , പഞ്ചാബിൽ സർദാർ കേവൽ സിംഗ് ദില്ലണെയുമാണ് നിയമിച്ചത്. വടക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ ബിജെപി എം എൽ എ ആയ അഭിഷേക് ദേബ്റോയിയാണ് അധ്യക്ഷനാകുക.പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് ഈ നിയമനങ്ങൾക്ക് ഉടനടി പ്രാബല്യമുണ്ടാകും. പാർട്ടിയെ താഴേത്തട്ടിൽ നിന്ന് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം . പഞ്ചാബ് തെരഞ്ഞെടുപ്പിനു മുൻപ് കേന്ദ്രമന്ത്രിസഭയിലും പുനസംഘടന ഉണ്ടായേക്കും.

