തിരുവനന്തപുരം ; പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി സംഘം സഞ്ചരിച്ച വാഹനം തകർത്തതിൽ ഖേദമറിയിച്ച് സിപിഎം. കേടുപാട് സംഭവിച്ച വാഹനത്തിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്നാണ് എ എ റഹീം എം പി വ്യക്തമാക്കിയിരിക്കുന്നത്.
ഇഡിയെ വച്ച് സംഘപരിവാർ നടത്തിയത് ആസൂത്രിതനീക്കമാണ് . പ്രവർത്തകരുടെ രോഷം അണപൊട്ടി . ഉദ്യോഗസ്ഥർ എത്തിയ കാറിന് കേടുപാടുകൾ സംഭവിച്ചു. തൊഴിലാളിയുടെ ഉപജീവനമാർഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ട്. ആ നഷ്ടം പരിഹരിക്കുന്നതിൽ പാർട്ടിയ്ക്ക് ധാർമികതയുണ്ട്. ഡ്രൈവർ ശ്യാമുമായി നേതാക്കൾ സംസാരിച്ചു. ആശങ്ക നീക്കാനുള്ള കാര്യങ്ങൾ പാർട്ടി ചെയ്യുമെന്നും റഹീം പറഞ്ഞു.
അതേസമയം, പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങവേ ഇഡി ഉദ്യോഗസ്ഥർ അക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് മേധാവിയെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസിന് സുരക്ഷവീഴ്ച്ചയുണ്ടായെന്ന ആരോപണത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത് . ഡിജിപിയും ഇന്റലിജൻസ് എഡിജിപിയും നേരിട്ടെത്തിയാണ് വിശദീകരണം നൽകിയത്. ഇഡി സുരക്ഷ ആവശ്യപെട്ടിരുന്നില്ലെന്നും, പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയെ പറ്റി അന്വേഷിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു
ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭത്തിൽ ഇന്ന് മൂന്ന് പേർ കൂടി അറസ്റ്റിലായിട്ടുണ്ട് . നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർകാവ് സ്വദേശി അനിൽ , അമൽ എന്നിവരെയാണ് അറസ്റ്റ് ചെയ്ത . ഇതോടെ ഇഡിയെ അക്രമിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.ഇഡിയെ അക്രമിച്ച കേസിൽകണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത് . ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത് .

