ഡബ്ലിൻ: ജൂൺ വാരാന്ത്യ ബാങ്ക് അവധി ആരംഭിക്കാനിരിക്കെ മുന്നറിയിപ്പുമായി ഐറിഷ് കോസ്റ്റ് ഗാർഡും വാട്ടർ സേഫ്റ്റി അയർലൻഡും ആർഎൻഎൽഐയും. ബീച്ചുകളിലും മറ്റും സമയം ചിലവഴിക്കുമ്പോൾ സുരക്ഷിതരാണെന്ന് ഇവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ജലാശയങ്ങളിൽ വെള്ളത്തിന് തണുപ്പ് വർധിക്കാമെന്നും നിർദ്ദേശമുണ്ട്.
വായുവിന്റെ താപനില കൂടുതലാണ്. എന്നാൽ കടലിന്റെ ഉൾഭാഗത്തെ ജലത്തിന്റെ താപനില ഏറ്റവും താഴ്ന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ വെള്ളത്തിലേക്ക് പ്രവേശിക്കുന്നത് ഹൈപ്പോഥെർമിയ പോലുള്ള അപകടങ്ങൾക്ക് കാരണം ആകും. ഇതിന് പുറമേ ശ്വാസം മുട്ടൽ, ഭയം എന്നിവയും അനുഭവപ്പെടാം.
Discussion about this post

