ചെന്നൈ : ബലി പെരുന്നാൾ പ്രമാണിച്ചും, അല്ലാതെയും തമിഴ്നാട്ടിൽ പശുവിനെ കശാപ്പ് ചെയ്യരുതെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.ബലിപെരുന്നാളിന് പശുവിനെയോ, പശുക്കിടാവിനെയോ കശാപ്പ് ചെയ്യുന്നത് മതപരമായ ചടങ്ങല്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.1976 മുതൽ തമിഴ്നാട്ടിൽ ഗോവധം നിലവിലുണ്ട് .
ജസ്റ്റിസുമാരയ ജി ആർ സ്വാമിനാഥൻ , വി ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിയമം കർശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറിയ്ക്ക് നിർദേശം നൽകിയിരിക്കുന്നത് .കോയമ്പത്തൂർ സ്വദേശി കെ സൂര്യാപ്രശാന്താണ് ഇത് സംബന്ധിച്ച് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലെ ഗോഹത്യ നിരോധിക്കണമെന്നായിരുന്നു ഹർജി.
അറവുശാലകളിൽ കൃത്യമാന മാനദണ്ഡം പാലിച്ചല്ലാതെ ഒരു മൃഗത്തെയും കശാപ്പ് ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. താൽക്കാലിക അറവുശാലകൾ അനുവദിക്കാൻ കഴിയില്ലെന്ന് കോയമ്പത്തൂർ സെൽവപുരം എസ് പി നൽകിയ സത്യവാങ്മൂലത്തിൽ കോടതി നിലപാടെടുത്തു.ഭരണഘടനയിലെ 48-)0 അനുച്ഛേദമനുസരിച്ച് സംസ്ഥാനങ്ങൾക്ക് ഗോവധം അടക്കമുള്ളവ തടയാൻ അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

