ഡബ്ലിൻ: ഡബ്ലിനിലും ക്ലെയറിലും നടന്ന ലഹരിവേട്ടയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. 40 വയസ്സുള്ള പ്രതിയെ ആണ് കോടതിയിൽ ഹാജരാക്കിയത്. ചൊവ്വാഴ്ച ആയിരുന്നു ലഹരിയുമായി ഇയാൾ പിടിയിലായത്.
പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഷാനനിനെ സ്മിത്ത്ടൗണിലെ വീട്ടിൽ ആയിരുന്നു ഇയാൾ ഉണ്ടായിരുന്നത്. കില്ലിനി ഹൗസിലെ താമസക്കാരനായ ജെയിംസ് ലോലറാണ് പിടിയിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാളെ എനിസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് ഹാജരാക്കിയത്.
Discussion about this post

