ഡബ്ലിൻ: ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ അപ്പീൽ സമതിയ്ക്ക് ഇതുവരെ ലഭിച്ചത് 30,000 ലധികം പരാതികൾ. ആപ്പീൽസ് സെന്റർ യൂറോപ്പ് എന്ന സമിതിയ്ക്കാണ് രണ്ട് വർഷത്തിനിടെ സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് ഇത്രയേറെ പരാതികൾ ലഭിച്ചത്. 2024 നവംബറിൽ ആയിരുന്നു സമിതി പ്രവർത്തനം ആരംഭിച്ചത്.
ഈ വർഷം മാർച്ചുവരെ ലഭിച്ച പരാതികളുടെ വിവരങ്ങളാണ് സമിതി പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് വരെ 24,000 പരാതികൾ ലഭിച്ചതായി സമിതി വ്യക്തമാക്കുന്നു. വിദ്വേഷ പരാമർശം, ലൈംഗികത, തട്ടിപ്പ്, തെറ്റായ വിവരങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ സമിതിയ്ക്ക് ലഭിച്ചിട്ടുണ്ട്.
Discussion about this post

