ലിമെറിക്ക്: ലിമെറിക്കിൽ ലഹരി ശേഖരം പിടൂകൂടി പോലീസ്. യുവാവിനെ അറസ്റ്റ് ചെയ്തു. 20 വയസ്സുകാരനാണ് സംഭവത്തിൽ അറസ്റ്റിലായത്. യുവാവിന്റെ പക്കൽ നിന്നും 4,90,000 യൂറോയുടെ കൊക്കെയ്ൻ ശേഖരം പിടൂകൂടി.
ലഹരി വിൽപ്പന നടക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ ലിമെറിക്കിലെ ഗ്രാമത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ്. ഇതിനിടെ ലഹരിയുമായി വാനിൽ എത്തിയ യുവാവ് പിടിയിലാകുകയായിരുന്നു. വാൻ പരിശോധിച്ചപ്പോൾ കൊക്കെയ്ൻ പിടികൂടി. ഇതിന് പുറമേ പണവും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയായിരുന്നു. പ്രതി പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
Discussion about this post

