കാർലോ: കൗണ്ടി കാർലോയിൽ വേട്ടയാടുന്നതിനിടെ ഒരാൾ മരിച്ചു. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കാർലോ പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ലിലിൻ ബ്രിഡ്ജിനോട് ചേർന്നുള്ള മേഖലയിൽ ആയിരുന്നു സംഭവം. ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 20 കാരനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് കുറുക്കന്മാരെ വേട്ടയാടുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. രണ്ടാമനിൽ നിന്നും പോലീസ് മൊഴിയെടുത്തു.
Discussion about this post

