ആൻഡ്രിം: ആൻഡ്രിമിൽ റോഡ് അപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ക്രംലിനിലെ നട്ട്സ് കോർണറിൽ ആയിരുന്നു സംഭവം.
രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നീല നിറത്തിലുള്ള ഫോർഡ് ഫിയെസ്റ്റയും സിൽവർ സ്കോഡയും ആയിരുന്നു കൂട്ടിയിടിച്ചത്. അപകടത്തിൽ യുവതിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
Discussion about this post

