കോർക്ക്: കോർക്കിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. 32 കാരിയായ കെല്ലി ക്രെമിൻ ആണ് മരിച്ചത്. കെല്ലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
കഴിഞ്ഞ ദിവസമാണ് കെല്ലിയെ രണ്ട് നില വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടേത് കൊലപാതകം ആണെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു. അയൽവാസിയാണ് കെല്ലിയുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
Discussion about this post

