ഡബ്ലിൻ: അയർലൻഡിൽ ആസൂത്രണ അനുമതി ലഭിച്ച വീടുകളുടെ എണ്ണത്തിൽ വർധനവ്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2025 ൽ പ്ലാനിംഗ് പെർമിഷൻ ലഭിച്ച വീടുകളുടെ എണ്ണത്തിൽ 7.9 ശതമാനത്തിന്റെ വർധനവാണ് ഉള്ളത്. 2024 ൽ 32,401 വീടുകൾക്കാണ് ആസൂത്രണ അനുമതി ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 34,974 ആയി ഉയരുകയായിരുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
2025 ൽ ആസൂത്രണ അനുമതി ലഭിച്ച അപ്പാർട്ട്മെന്റുകളുടെ എണ്ണത്തിൽ 8.8 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഡബ്ലിനിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അപ്പാർട്ടുമെന്റുകൾക്കുള്ള ആസൂത്രണ അനുമതികളിൽ കഴിഞ്ഞ വർഷം 20.3% വർധനവുണ്ടായി.
Discussion about this post

