ഡബ്ലിൻ: അയർലൻഡിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത. സെന്റ് പാട്രിക്സ് ദിനം വരെ രാജ്യത്ത് മഴ ലഭിച്ചേക്കാമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇന്ന് രാവിലെ പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.
ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ആയിരിക്കും മഴ ലഭിക്കുക. ഒറ്റപ്പെട്ടയിടങ്ങളിൽ പുലർച്ചെ സമയങ്ങളിലും മഴ ലഭിക്കും. 7 മുതൽ 9 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. ഞായറാഴ്ച കിഴക്കൻ മേഖലയിൽ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.
Discussion about this post

