മൊനാഘൻ: കൗണ്ടി മൊനാഘനിൽ വൻ ലഹരിവേട്ട. അഞ്ച് മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയെയും പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരിശേഖരം പിടികൂടിയത്. നിരവധി വാഹനങ്ങളിലും വ്യാപാര സ്ഥാപനത്തിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇതിനിടെയാണ് കൊക്കെയ്ൻ പിടിച്ചെടുത്തത്. ഇവയ്ക്ക് 5.25 മില്യൺ യൂറോ വിലവരുമെന്നാണ് വിലയിരുത്തൽ.
Discussion about this post

