ചെന്നൈ ; പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം . 24 വർഷം നീണ്ടുനിൽക്കുന്ന സംഗീത ജീവിതത്തിന് ആദരവായാണ് പുരസ്ക്കാരം . തമിഴിൽനിന്ന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെയാളാണ് വൈരമുത്തു. 1975-ൽ എഴുത്തുകാരൻ അകിലനും 2002-ൽ എഴുത്തുകാരൻ ജയകാന്തനും ജ്ഞാനപീഠ അവാർഡ് ലഭിച്ചിരുന്നു.
ഭാരതിരാജയുടെ നിഴൽകൾ എന്ന ചിത്രത്തിലൂടെ 1980ലാണ് വൈരമുത്തു തമിഴ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചത്.2018-ൽ കള്ളികട്ടു ഇത്തിഹാസത്തിന്റെ ഹിന്ദി പതിപ്പായ നകപാനി വാക് ഇതിഹാസക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രിയുടെ ബുക്ക് ഓഫ് ദി ഇയർ അവാർഡും വൈരമുത്തുവിന് ലഭിച്ചു.വൈരമുത്തു ഇതുവരെ 7 തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്. 2014-ൽ അദ്ദേഹത്തിന് പത്മഭൂഷണും ലഭിച്ചു.

