വിക്ലോ: കൗണ്ടി വിക്ലോയിൽ ബസിടിച്ച് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. 80 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ബ്രേയിൽ കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹം അപകടത്തിൽപ്പെട്ടത്.
ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ബസ് സ്റ്റേഷന് സമീപത്ത് കൂടി നടന്ന് പോകുകയായിരുന്ന അദ്ദേഹത്തെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹത്തെ സെന്റ് വിൻസെന്റ്സ് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
Discussion about this post

