ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ആഗോളവിഷയങ്ങൾ ചർച്ചയാകുമെന്ന് സൂചന. പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. സെന്റ് പാട്രിക് ദിനത്തിലാണ് ട്രംപിനെ മീഹോൾ മാർട്ടിൻ കാണുക.
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ വച്ചായിരിക്കും കൂടിക്കാഴ്ച. മറ്റ് ഉഭയകക്ഷി വിഷയങ്ങളും കൂടിക്കാഴ്ചയിൽ നേതാക്കൾ ചർച്ച ചെയ്യും. അതേസമയം സെന്റ് പാട്രിക്സ് ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള മീഹോൾ മാർട്ടിന്റെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമായി. ഇന്ന് അദ്ദേഹം ഫിലാഡൽഫിയയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
Discussion about this post

