ന്യൂഡൽഹി ; ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യയുടെ 28 കപ്പലുകളും കടത്തിവിടുമെന്ന് ഇറാൻ. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ, ഇറാൻ, യുഎസ്, ഇസ്രായേൽ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലെ എല്ലാ പ്രധാന കക്ഷികളുമായും ഇന്ത്യ ബന്ധം പുലർത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഹോർമുസ് കടലിടുക്കിലൂടെ ചില ഇന്ത്യൻ കപ്പലുകൾക്ക് യാത്ര ചെയ്യാൻ ഇറാൻ അനുവദിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ ടെഹ്റാൻ അംബാസഡർ മുഹമ്മദ് ഫത്താലിയും സ്ഥിരീകരിച്ചു
കുടുങ്ങിക്കിടക്കുന്ന കപ്പലുകളിൽ നാല് അസംസ്കൃത എണ്ണ കപ്പലുകൾ, ആറ് ദ്രവീകൃത പെട്രോളിയം വാതക വാഹക കപ്പൽ , ഒരു ദ്രവീകൃത പ്രകൃതിവാതക കപ്പൽ എന്നിവ ഉൾപ്പെടുന്നുവെന്ന് ഇന്ത്യൻ ഷിപ്പിംഗ് മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് കുമാർ സിൻഹ പറഞ്ഞു.
അതേസമയം ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന് ഇന്ത്യൻ പതാകയേന്തിയ ശിവാലിക്, നന്ദാദേവി കപ്പലുകൾ ഇന്നലെയാണ് ഈ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ചത്. ഇപ്പോൾ രണ്ടു കപ്പലുകളും ഇന്ത്യയിലേക്കുള്ള പാതയിലാണ്. രണ്ടു ദിവസത്തിനുള്ളിൽ മുംബൈയിലോ കാണ്ട്ല തുറമുഖത്തോ എത്തിയേക്കുമെന്നാണ് വിവരം.

