മുൻ പങ്കാളികളുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ പുതിയ ബന്ധങ്ങൾ തേടിപ്പോകുന്ന നടന്മാരെ വിമർശിച്ച് നടൻ രവി മോഹന്റെ മുൻ ഭാര്യ ആരതി .
തന്റെ പുതിയ പങ്കാളിയെന്ന് ആരോപിക്കപ്പെടുന്ന കെനിഷ ഫ്രാൻസിസുമായുള്ള ചിത്രങ്ങൾ പങ്കിട്ടതിന് ശേഷം ജയം രവി വൻ സൈബർ ആക്രമണം നേരിട്ടു. പിന്നാലെ ‘സ്ത്രീകൾ മാത്രമാണ് ശരിയെന്നാണ് നിങ്ങൾ കരുതുന്നത്. പക്ഷേ പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നിയമവ്യവസ്ഥ പോലും അത് തിരിച്ചറിഞ്ഞു. എന്നെ ജീവിക്കാൻ അനുവദിക്കൂ, നിങ്ങളുടെ മോശം ചിന്തകൾ നിങ്ങളിൽ തന്നെ സൂക്ഷിക്കൂ,’ എന്ന പോസ്റ്റ് ജയം രവി പങ്ക് വച്ചു. ‘പുരുഷന്മാരാണ് ലോകത്തിലെ ഏറ്റവും വലിയ ഇരകൾ’ എന്ന ജയം രവിയുടെ ഈ വിവാദ പരാമർശം വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടാണ് ആരതി രംഗത്തെത്തിയത് .
“വിവാഹമോചനം അന്തിമമാകുന്നതിന് മുമ്പ് ഞാൻ മറ്റൊരാളുമായി മാച്ച് ചെയ്യുന്ന വസ്ത്രങ്ങൾ ധരിച്ച് പുറത്തുപോയാൽ, ആളുകൾ നിശബ്ദത പാലിക്കുമോ? അങ്ങനെ ചെയ്തതിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളാണെന്ന് ഞാൻ പറഞ്ഞാൽ ആരെങ്കിലും എന്നോട് യോജിക്കുമോ? ഇല്ല. ദയവായി അമിത ബുദ്ധിമാനാകാൻ ശ്രമിക്കരുത്,” ആരതി പറഞ്ഞു.
മറ്റൊരു പോസ്റ്റിൽ വിജയ്യുടെ ത്രിഷ കൃഷ്ണനുമായുള്ള ബന്ധത്തെ ആരതി പരോക്ഷമായി വിമർശിച്ചു. “രവി ഒളിച്ചോടി. മറ്റൊരു നടൻ രാഷ്ട്രീയക്കാരനായി. അവർക്ക് കുറ്റബോധമോ ലജ്ജയോ ഇല്ല. കുട്ടികൾക്ക് ജന്മം നൽകുമ്പോൾ കഷ്ടപ്പെട്ട ഭാര്യമാരോട് അവർക്ക് സ്നേഹമോ അനുകമ്പയോ ഇല്ല. ഇതെല്ലാം ചെയ്തിട്ടും, കോടതിയെയും നിയമത്തെയും അവരുടെ സഖ്യകക്ഷികളായി എടുത്ത് അവർ കരയുകയും തങ്ങളെ ഇരകളെന്ന് വിളിക്കുകയും ചെയ്യുന്നു,” ആരതി പറഞ്ഞു.
മുമ്പ് ജയം രവി എന്നറിയപ്പെട്ടിരുന്ന രവി മോഹൻ 2024 ലാണ് 15 വർഷത്തെ ദാമ്പത്യത്തിന് ശേഷം ആരതിയിൽ നിന്ന് വേർപിരിഞ്ഞത്. .

