മുല്ലപ്പൂ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ചിലർ ഈ മുല്ലപ്പൂക്കൾ പൂജയ്ക്ക് ഉപയോഗിക്കുമ്പോൾ മറ്റുചിലർ അലങ്കാരത്തിന് ഉപയോഗിക്കുന്നു. എന്നാൽ മുല്ലപ്പൂ സൗന്ദര്യത്തിന് മാത്രമല്ല, മുല്ലപ്പൂവിന് ധാരാളം ഔഷധ ഗുണങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
മുല്ലപ്പൂവിൻ്റെ പല ഔഷധഗുണങ്ങളും നമ്മുടെ ശരീരത്തിന് ഏറെ ഉപകാരപ്രദമാണ്. ഇത് ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. മുല്ലപ്പൂക്കൾ പല രോഗങ്ങൾക്കും ഔഷധമായും ഉപയോഗിക്കുന്നു. പ്രത്യേകിച്ച് മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും മുല്ലപ്പൂക്കൾ സഹായകമാണ്.
മാനസികവും ശാരീരികവുമായ അസ്വസ്ഥതകളെ അകറ്റാൻ മുല്ലപ്പൂവിന് കഴിയും. തലയിൽ ചൂടിയാൽ മുടികൊഴിച്ചിൽ തടയുമെന്നും വിദഗ്ധർ പറയുന്നു. മുടിക്ക് ആവശ്യമായ പോഷകമൂല്യങ്ങളും ഇത് നൽകുന്നു. മുടി നീളത്തിൽ വളരും. നല്ല ഉറക്കവും പ്രദാനം ചെയ്യുന്നു. മാത്രമല്ല, മുല്ലപ്പൂവിൽ നിന്ന് ഉണ്ടാക്കുന്ന ജാസ്മിൻ ചായ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ശരീരത്തിലെ ഒരു അണുനാശിനിയായി മുല്ലപ്പൂ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. മഞ്ഞപ്പിത്തത്തിനും മുല്ലപ്പൂ ഔഷധമായി പ്രവർത്തിക്കുന്നു. സ്ത്രീകളിലെ സ്തനാർബുദം തടയുന്നതിന് മുല്ലപ്പൂവിൻ്റെ ഇലകൾ കൊണ്ട് നിർമ്മിച്ച ആയുർവേദ മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ ബാലൻസ് ശരിയാക്കുന്നു. മഞ്ഞുകാലത്ത് സന്ധി വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. ഇത്തരക്കാർ മുല്ലപ്പൂ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് സന്ധി വേദനയ്ക്ക് ആശ്വാസം നൽകുമെന്ന് വിദഗ്ധർ പറയുന്നു