90-കളിൽ ശ്രീദേവിയുമായുള്ള ബോണി കപൂറിന്റെ പ്രണയവും പിന്നീട് നടന്ന വിവാഹവും, ആദ്യ ഭാര്യ മോന കപൂറുമായുള്ള വേർപിരിയലും അക്കാലത്തെ ടാബ്ലോയിഡുകളിലെ പ്രധാനവാർത്തകളിൽ ഇടം നേടിയിരുന്നു. തന്റെ രണ്ട് ഭാര്യമാരെക്കുറിച്ചും അവർ തമ്മിലുള്ള സമവാക്യത്തെക്കുറിച്ചും ബോണി കപൂർ പലതവണ സംസാരിച്ചിട്ടുണ്ട്. ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് മോനയെ അറിയിച്ചിരുന്നുവെന്നാണ് ബോണി കപൂർ പറയുന്നത്.
ചന്ദ കൊച്ചാറിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ, ശ്രീദേവിയുടെയും തന്റെയും വിവാഹ മോതിരങ്ങൾ വാങ്ങിയത് പോലും ആദ്യ ഭാര്യ മോനകപൂർ ആണെന്ന് ബോണി കപൂർ വെളിപ്പെടുത്തി.”എന്റെ ആദ്യ ഭാര്യ, ഞാൻ അവളോട് എല്ലാം പറഞ്ഞു, ഞാൻ അവളോട് കുറ്റസമ്മതം നടത്തിയിരുന്നു,” അദ്ദേഹം തന്റെ വിരലിലെ മോതിരം ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ ധരിച്ചിരിക്കുന്ന ഈ മോതിരവും അവൾ (ശ്രീദേവി) ധരിച്ചിരുന്ന മോതിരവും നോക്കൂ. രണ്ടും മോനയാണ് വാങ്ങിയത്. ഞാൻ അവളോട് തുറന്നു പറഞ്ഞു, അങ്ങനെയാണ് അവൾ കുട്ടികളെ വളർത്തിയത്, എന്നോടോ , ഈ കുട്ടികളോടൊ ഒരു തരത്തിലുള്ള വെറുപ്പും സൃഷ്ടിക്കാതെ.
ഒരിക്കൽ അർജുനിൽ നിന്ന് എനിക്ക് ഒരു കത്ത് വന്നു,അതിൽ അവൻ എന്നോട് ചോദിച്ചു, ‘എന്തുകൊണ്ട് നിങ്ങൾ വീട്ടിലേക്ക് വരുന്നില്ല എന്ന് . എനിക്ക് വിഷമം തോന്നി. എനിക്ക് എന്തുചെയ്യാൻ കഴിയും? ഞാൻ ഭിന്നിച്ചു വരുകയും ചെയ്തു. ഒരു വശത്ത് എന്റെ ഭാര്യ ശ്രീദേവി, മറുവശത്ത് എന്റെ കുട്ടികൾ . ശ്രീദേവിയെ തനിച്ചാക്കാൻ എനിക്ക് കഴിഞ്ഞില്ല; അവളുടെ മാതാപിതാക്കൾ മരിച്ചു, അവൾ ഒറ്റയ്ക്കായിരുന്നു. പക്ഷേ ഇവിടെ, എന്റെ കുട്ടികളെങ്കിലും അവരുടെ അമ്മയോടൊപ്പമായിരുന്നു, അവരുടെ മുത്തശ്ശിമാരും കൂടെ ഉണ്ടായിരുന്നു .
“എനിക്ക് എന്റെ കുട്ടികളെ വളരെ ഇഷ്ടമാണ്. അന്ന് ഞാൻ അവരെ കൂടുതൽ സ്നേഹിച്ചിരുന്നു. ചില സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ എനിക്ക് വളരെ പ്രയ്തനിക്കേണ്ടി വന്നു.. കാരണം ഞാൻ എന്റെ എല്ലാ കുട്ടികളെയും സ്നേഹിക്കുന്നു. എന്റെ മുൻ ഭാര്യയെ ഞാൻ ബഹുമാനിച്ചു, കാരണം അവർ ഒരിക്കലും പരസ്പരം എതിർക്കുന്ന രീതിയിൽ വന്നിട്ടില്ല. അമ്മ കഷ്ടപ്പെടുന്നത് കാണാൻ കഴിയാത്തതിനാൽ കുട്ടികൾക്ക് വിഷമം തോന്നി, അത് എനിക്ക് മനസ്സിലാകും. ഇപ്പോൾ ഞാൻ ഭാഗ്യവാനാണെന്ന് തോന്നുന്നു, അവർ നാലുപേരും ഒരുമിച്ചാണ്. എന്റെ മക്കൾ പരസ്പരം സ്നേഹിക്കുന്നു “ ബോണി കപൂർ പറഞ്ഞു.

