Author: Suneesh

കൊച്ചി: ‘മാളികപ്പുറം‘ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം അഭിലാഷ് പിള്ള തിരക്കഥയെഴുതുന്ന ‘ആനന്ദ് ശ്രീബാല‘ നവംബർ 15ന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആനന്ദ് ശ്രീബാല, സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ്‌യുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ്. ‘മാളികപ്പുറം’,’ 2018′ എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആനന്ദ് ശ്രീബാലയില്‍ അര്‍ജുന്‍ അശോകനും അപര്‍ണ്ണ ദാസുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മെറിന്‍ ജോയ് എന്ന പെണ്‍കുട്ടിയുടെ തിരോധാനവും തുടര്‍ന്ന് അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം ആ കേസ് തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്ന സൂചന നൽകുന്ന ടീസർ അണിയറ പ്രവർത്തകർ നേരത്തേ പുറത്ത് വിട്ടിരുന്നു. ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സംഗീത ഏറെ നാളുകള്‍ക്ക് ശേഷം ഒരു മലയാളം സിനിമയില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും…

Read More

വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അന്തിമ വിധിയെഴുതാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ അമേരിക്കൻ ജനതയ്ക്കൊപ്പം അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരും ആകാംക്ഷയോടെ ചോദിക്കുന്ന ചോദ്യമിതാണ്, അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിൽ കമലാ ഹാരിസിലൂടെ രംഗപ്രവേശം ചെയ്യുമോ, അതോ ഡൊണാൾഡ് ട്രമ്പ് രണ്ടാമൂഴത്തിൽ തിരിച്ചെത്തുമോ? നവംബർ 5ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 160 മില്ല്യൺ വോട്ടർമാരാണ് തങ്ങളുടെ രാഷ്ട്രീയ തീരുമാനം രേഖപ്പെടുത്തുക. ലോകത്തിലെ ഏറ്റവും സങ്കീർണമായ ജനാധിപത്യ പ്രക്രിയകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇതിനോടകം 75 മില്ല്യൺ വോട്ടർമാർ വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞു. നിലവിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് 78 വയസ്സുകാരനായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പും 60 വയസ്സുകാരിയായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസും. 270 ഇലക്ടറൽ വോട്ടുകൾ എന്ന മാന്ത്രിക സംഖ്യ മറികടക്കാനുള്ള ലീഡ് നിലവിൽ ഇരു സ്ഥാനാർത്ഥികൾക്കും ഇല്ല എന്നാണ് റിപ്പോർട്ട്. അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയ: 1845 മുതൽ, നാല്…

Read More