തിരുവനന്തപുരം : ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് ജില്ലാ കളക്ടർ പൊതു അവധി പ്രഖ്യാപിച്ചു . ഡിസംബർ 31ന് ചിറയൻകീഴ്,വർക്കല എന്നീ താലൂക്കുകൾക്കാണ് അവധി.
തീർത്ഥാടനത്തിന്റെ ഭാഗമായി അരുവിപ്പുറം ക്ഷേത്രത്തിലും മഠത്തിലും ഒരുക്കങ്ങൾക്ക് തുടക്കമായി. ഡിസംബർ 30 മുതൽ ജനുവരി 1 വരെയാണ് 92-ാമത് തീർത്ഥാടനം നടക്കുക . 30,31,1 തീയതികളിൽ ക്ഷേത്രാങ്കണത്തിലും പരിസരങ്ങളിലുമായി ഇരുന്നൂറിൽപ്പരം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും റവന്യൂവകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകീകരണത്തിനായി കൺട്രോൾ റൂം ഈ ദിവസങ്ങളിൽ പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
താലൂക്കുകളുടെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നേരെത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.