- ബോണ്ടി ബീച്ച് ആക്രമണം ; പരിക്കേറ്റവരിൽ ഐറിഷ് പൗരന്മാർ ഉൾപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ വകുപ്പ്
- ബോണ്ടി ബീച്ച് ആക്രമണം ; ഐറിഷ് ജൂതകേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷ
- ജാക്ക്പോട്ട് നേടിയ ടിക്കറ്റ് വിറ്റത് കാവനിൽ, വെളിപ്പെടുത്തി നാഷണൽ ലോട്ടറി
- ഡബ്ലിന് വിമാനത്താവളത്തില് 30,80000 യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി
- അപകടത്തിൽപ്പെട്ട ഫ്രഞ്ച് കപ്പലിന് സഹായവുമായി ഐറിഷ് കോസ്റ്റ് ഗാർഡ്
- അയർലൻഡിൽ എല്ലാ ചൂതാട്ട പരസ്യങ്ങളും നിരോധിക്കണം ; ഇവാന ബാസിക്
- സിഡ്നിയിലെ ഭീകരാക്രമണത്തിന് പാക് ബന്ധമെന്ന് റിപ്പോർട്ട് ; മകൻ നിരപരാധിയാണെന്ന് നവീദിന്റെ മാതാവ്
- ‘ തീവ്രവാദവും, വിഘടനവാദവുമൊക്കെ കശ്മീരിൽ ഉണ്ടാക്കിയതിന് നന്ദിയുണ്ട് നെഹ്രുജി ‘ ; യോഗി ആദിത്യനാഥ്
Author: Suneesh
തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന ഇരുപത്തിയൊൻപതാമത് രാജ്യാന്തര ചലച്ചിത്രോത്സവം, തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ നിലവാരം കൊണ്ട് പ്രശംസ പിടിച്ച് പറ്റുമ്പോൾ, സംഘാടനത്തിലെ പാളിച്ചകൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം സിനിമാ പ്രവർത്തകർ. ആയിരം രൂപയും നികുതിയും അടച്ച് പാസ് എടുത്ത് വരുന്ന ഡെലിഗേറ്റുകളോട് സംഘാടകർ കാണിക്കുന്ന അവഗണനക്കെതിരെ വി അബ്ദുൾ ലത്തീഫ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. യുവസംവിധായകനും മാദ്ധ്യമ പ്രവർത്തകനുമായ പ്രതാപ് ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ എന്തെങ്കിലും ശുപാർശയില്ലാത്തവർക്ക് സിനിമ കാണുക പ്രയാസകരമാണ്. ഒരു ദിവസം മുമ്പേ സീറ്റുകൾ റിസർവു ചെയ്യാം. രാവിലെ എട്ടു മണിക്ക് മുൻകൂറായി പഠിച്ചുണ്ടാക്കിയ ലിസ്റ്റുമായി പടം ബുക്കു ചെയ്യാനിരിക്കുമ്പോഴേക്ക് എല്ലാ സിനിമകളും ബുക്കിംഗ് ഫുൾ എന്നാണ് കാണിക്കുക. രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ ബുക്കിംഗ് ഫുള്ളാകുമെന്ന് കുറിപ്പിൽ പറയുന്നു. അതേസമയം, ചില പ്രിവിലേജ്ഡ് ഡെലിഗേറ്റുകൾക്ക് 3 മിനിറ്റിൽ ബുക്കിംഗ് തീരില്ല. അവർക്ക് പ്രത്യേക ക്വാട്ടയുണ്ട്. പടങ്ങൾ പരതി ബുക്കു…
ഡൽഹി : ജോർജിയയിൽ മരിച്ച പന്ത്രണ്ടിൽ പതിനൊന്ന് പേരും ഇന്ത്യക്കാരെന്ന് കണ്ടെത്തി. മറ്റൊരാൾ ജോർജിയൻ പൗരനാണ്. മരണകാരണം വിഷവാതകം ശ്വസിച്ചെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകൾ. ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടൽ ജീവനക്കാരാണ് മരിച്ചത്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണം എന്നാണ് സൂചന. തബ്ലിസിയിലെ ഇന്ത്യൻ എംബസി ആണ് വിവരം അറിയിച്ചത്. മരണകാരണത്തെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണം തുടരുകയാണെന്നും എംബസി അറിയിച്ചു. മരിച്ചവർ എല്ലാരും ഹോട്ടലിന്റെ രണ്ടാം നിലയിൽ കിടന്നുറങ്ങുകയായിരുന്നു, ഇവരുടെ ശരീരത്തിൽ ആക്രമണത്തിന്റെ ലക്ഷണങ്ങളോ മുറിവുകളോ ഇല്ലെന്ന് ജോർജിയ പോലീസ് അറിയിച്ചു. സംഭവം കൂട്ടക്കൊലപാതകം ആണോ എന്നുള്ള സംശയം ഉയർന്നതടക്കം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
മലപ്പുറം : വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചതിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായ വൈരംകോട് സ്വദേശിയായ 17 കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബർ 3 ന് കലക്ടറുടെ പേരിലാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കളക്ടറുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുൻപാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത്തരത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, മലപ്പുറം ഡിസി ആർ ബി ഡിവൈഎസ്പി സാജു കെ എബ്രഹാം , സൈബർ പോലീസ് പ്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ഐ സി ചിത്തരഞ്ജൻ, സൈബർ അംഗങ്ങളായ എസ് ഐ നജ്മുദ്ദീൻ, സിപി ഓമാരായ ജസീം , റിജിൽ രാജ്, വിഷ്ണുശങ്കർ, രാഹുൽ ഉൾപ്പെടെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് നടപടിയെടുത്തത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . വിവിധ ജില്ലകളിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് മൂന്നു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് അലർട്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിനുള്ള സാധ്യതയാണ് മഴ ശക്തി പ്രാപിക്കാൻ കാരണം. കൂടാതെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. ഇത് നാളെ ന്യൂനമർദ്ദമായി മാറി, അടുത്ത 48 മണിക്കൂറിനുള്ളിൽ തമിഴ്നാട് തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിൽ ഡിസംബർ 18 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ . കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഒട്ടേറെ വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. കുഞ്ഞുങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർക്ക് മരണം സംഭവിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഉന്നതതല യോഗത്തിനുള്ള തീരുമാനം. ഡിസംബർ 17 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് യോഗം നടക്കുക. അപകടങ്ങൾക്ക് അറുതി വരുത്താനും ആളുകളുടെ സുരക്ഷിതമായ യാത്രയ്ക്കുള്ള നടപടികൾ ആസൂത്രണം ചെയ്യാനും കൂടിയാണ് യോഗം വിളിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ്, പോലീസ് വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ, പിഡബ്ല്യുഡി റോഡ് സേഫ്റ്റി വിഭാഗം, ദേശീയപാത അതോറിറ്റി, കെഎസ്ഇബി, എന്നീ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
ഡൽഹി : താപനില കുറഞ്ഞതോടെ ഉത്തരേന്ത്യയിൽ തണുപ്പ് കൂടി. 4.9 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ താപനിലയാണിത്. താപനില കുറയാൻ കാരണം വടക്കു പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റാണ് എന്നാണ് നിഗമനം. ഡൽഹിക്ക് പുറമേ അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയതായി രേഖപ്പെടുത്തി. ഡൽഹിയിൽ തണുപ്പിനൊപ്പം വായു മലിനീകരണവും വർദ്ധിച്ചിട്ടുണ്ട് . 257 പോയിന്റാണ് ഇന്ന് രാവിലെ മലിനീകരണം രേഖപ്പെടുത്തിയത്. അതേസമയം , കേരളത്തിൽ മഴ കുറഞ്ഞതോടെ കാലാവസ്ഥ മാറി ശൈത്യം വർദ്ധിച്ചു തുടങ്ങി. കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ താപനില സാധാരണയിൽ കുറവ് രേഖപ്പെടുത്തി.
ബംഗളൂരു : ഭാര്യയിൽ നിന്നും മാനസിക പീഡനം നേരിട്ട പോലീസുകാരൻ ജീവനൊടുക്കി. ബംഗളൂരു ഹുളിമാവ് ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ എച്ച് സി തിപ്പണ്ണ (34 )ആണ് മരിച്ചത്. പോലീസ് യൂണിഫോമിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് .മൃതദേഹത്തിന്റെ സമീപത്ത് നിന്ന് കത്തും കണ്ടെത്തി. ഭാര്യക്ക് പുറമെ ഭാര്യയുടെ പിതാവിന്റെ ഭാഗത്ത് നിന്നും പീഡനം നേരിട്ടിരുന്നു. ഡിസംബർ 12 ന് രാത്രി 7: 26ന് ഭാര്യയുടെ പിതാവ് യമുനപ്പ ഫോൺ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. താൻ ജീവനുടുക്കുകയാണ്. മനസ്സ് അത്രമേൽ വേദനിച്ചത് കൊണ്ടാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്. താൻ ഇല്ലാതായാൽ മകൾക്ക് സമാധാനത്തോടെ ജീവിക്കാൻ ആകുമെന്ന് ഭാര്യയുടെ പിതാവ് പറഞ്ഞിരുന്നു എന്നുമാണ് ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. സംഭവം ദൗർഭാഗ്യകരമാണെന്നും, ആരോപണ വിധേയർക്കെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ന്യൂഡൽഹി: അടിയന്തിരാവസ്ഥയുടെ പേരിൽ കോൺഗ്രസിനെതിരെ പാർലമെന്റിൽ കടന്നാക്രമണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തിരാവസ്ഥക്കാലത്ത് രാജ്യം ഒരു തടവറയായി മാറി. എല്ലാ തലങ്ങളിലും കോൺഗ്രസ് ഭരണഘടനയെ വെല്ലുവിളിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയ്ക്ക് 25 വയസ്സ് തികയുന്നതിന് മുൻപേ അതിനെ അടിയന്തിരാവസ്ഥയിലൂടെ പിച്ചിച്ചീന്തി. നെഹ്രുവിന്റെ എല്ലാ തലമുറകളും ഭരണഘടനയെ ചൂഷണം ചെയ്തു. ഭരണഘടന ഭാവിയിൽ തനിക്ക് തലവേദനയായി മാറുമെന്ന് മുൻകൂട്ടി മനസ്സിലാക്കിയ നെഹ്രു, പിൻവാതിലിലൂടെ അതിനെ അട്ടിമറിച്ചു. മന്മോഹൻ സിംഗിന്റെ ഭരണകാലത്ത് കോൺഗ്രസ് ഹൈക്കമാൻഡായിരുന്നു അധികാര കേന്ദ്രം. നെഹ്രു വിതച്ച ഭരണഘടനാ അട്ടിമറി ഇന്ദിരയും പിന്നാലെ രാജീവും തുടർന്നു. സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി അവർ സുപ്രീം കോടതി വിധികളെ പോലും അട്ടിമറിച്ചു. ഷാബാനു കേസിലെ സുപ്രീം കോടതി വിധിയെ അട്ടിമറിച്ചതിലൂടെ രാജീവ് ഗാന്ധി ഭരണഘടനയെ ആഴത്തിൽ മുറിവേൽപ്പിച്ചു. 1947 മുതൽ 1952 വരെ രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഉണ്ടായിരുന്നില്ല. എന്നിട്ടും, ഇല്ലാത്ത അധികാരം ഉപയോഗിച്ച് നെഹ്രു ഭരണഘടനയെ അസ്ഥിരപ്പെടുത്തി. തനത് വോട്ട്…
ന്യൂഡൽഹി: കഴിഞ്ഞ 75 വർഷം ഭരണഘടനാനുസൃതമായി ജീവിച്ച എല്ലാ ഭാരതീയർക്കും നന്ദി അറിയിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി റിപ്പബ്ലിക്കുകളുടെ നാടാണ് ഇന്ത്യയെന്ന്, അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് പാർലമെന്റിൽ നടന്ന ഭരണഘടനാ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയുടെ നിർമ്മാണത്തിൽ നിർണായക പങ്കുവഹിക്കാൻ നാരീശക്തിക്ക് കഴിഞ്ഞു. ഭരണഘടനാ നിർമ്മാണ സമിതിയിൽ 15 വനിതകൾ അംഗങ്ങളായിരുന്നുവെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. സ്ത്രീശക്തീകരണത്തിനായി സർക്കാരുകൾ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച പ്രധാനമന്ത്രി, പൊതുതിരഞ്ഞെടുപ്പുകളിൽ ആദ്യകാലം മുതൽക്ക് തന്നെ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകിയ രാജ്യമാണ് ഇന്ത്യയെന്നും ഓർമ്മിപ്പിച്ചു. വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ രാജ്യത്തിന് ഐക്യം അനിവാര്യമാണ്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷ വേളയിൽ ഇന്ത്യ വികസിത രാഷ്ട്രമാകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യകൾ ജനാധിപത്യവത്കരിക്കുന്നതിന്റെ ഉദാഹരണമാണ് ‘ഡിജിറ്റൽ ഇന്ത്യ‘ പദ്ധതിയുടെ വിജയഗാഥയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരും എന്നാണ് പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് അലർട്ട്. മറ്റ് ജില്ലകളിൽ അലർട്ടില്ലെങ്കിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. ലക്ഷദ്വീപിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണമാകുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ദുർബലമാകും. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവത ചുഴി രൂപപ്പെട്ടു. ഇത് ശക്തി പ്രാപിച്ചു 48 മണിക്കൂറിനുള്ളിൽ തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. അടുത്ത ബുധനാഴ്ച വരെ മഴ ലഭിക്കും. പിന്നീടുള്ള ദിവസങ്ങളിൽ മഴ കനക്കാനാണ് സാധ്യത എന്നുമാണ് പ്രവചിക്കപ്പെടുന്നത്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
