Author: Suneesh

വയനാട്: ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയിൽ വ്യാപകമായ പിഴവുകളെന്ന് ആക്ഷേപം. പട്ടികയിൽ നിന്നും അർഹരായ നിരവധി പേരെ ഒഴിവാക്കിയെന്നും ചില പേരുകൾ ഇരട്ടിച്ചെന്നും ആരോപിച്ച് സമരസമിതി പ്രതിഷേധിച്ചു. ഒരു വാർഡിൽ മാത്രം നിരവധി പേരുകൾ ഇരട്ടിച്ചു. ഇത് അനർഹർക്ക് ആനുകൂല്യം നൽകാനാണോ എന്ന് സംശയിക്കുന്നതായി ദുരന്തബാധിതരുടെ സമര സമിതി നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. 388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതിൽ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ചാണ് സമര സമിതി പഞ്ചായത്തിന് മുന്നിൽ പ്രതിഷേധിക്കുന്നത്. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ഉൾപ്പെടുന്ന സംഘമാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്. മാനന്തവാടി സബ് കളക്ടറുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ. എന്നിട്ടും പിഴവുകൾ കടന്നുകൂടിയത് എങ്ങനെ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അതേസമയം, ഇത് അന്തിമ പട്ടികയല്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 15 ദിവസത്തിനുള്ളിൽ വിട്ടുപോയവരുടെ പേരുകൾ നൽകാൻ അവസരമുണ്ട്. 30 ദിവസത്തിനുള്ളിലേ അന്തിമ പട്ടിക പുറത്ത് വിടൂവെന്നും…

Read More

കോഴിക്കോട്: യൂട്യൂബ് ചാനൽ മാത്രം നോക്കി പരീക്ഷയ്ക്ക് പഠിക്കരുത് എന്ന് വിദ്യാർത്ഥികളെ ഉപദേശിച്ച അദ്ധ്യാപകനെതിരെ വധഭീഷണി മുഴക്കി ചോദ്യ പേപ്പർ ചോർച്ച വിവാദത്തിൽ അന്വേഷണം നേരിടുന്ന എം എസ് സൊല്യൂഷ്യൻസ് സി ഇ ഒ മുഹമ്മദ് ഷുഹൈബ്. എം എസ് സൊല്യൂൻസിനെതിരെ കുട്ടികളോട് സംസാരിച്ചാൽ വീട്ടിലെത്തി വീടടക്കം കത്തിക്കും എന്നാണ് ഭീഷണി. ഭീഷണിക്ക് പുറമേ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഷുഹൈബ് അദ്ധ്യാപകനെ അസഭ്യം പറയുന്നതിന്റെ ഓഡിയോ സ്വകാര്യ മാദ്ധ്യമം പുറത്ത് വിട്ടു. ഭീഷണിയെ തുടർന്ന് മുഹമ്മദ് ഷുഹൈബിനെതിരെ അദ്ധ്യാപകർ കൊടുവള്ളി പോലീസിൽ പരാതി നൽകി. ആരെങ്കിലും തരുന്ന ചോദ്യപേപ്പർ മാത്രം നോക്കി പഠിക്കാതെ പാഠപുസ്തകം കൃത്യമായി പഠിച്ച് പരീക്ഷയെ നേരിട്ടാലേ ഭാവിയിൽ ഗുണമുണ്ടാകൂ എന്ന് ഉപദേശിച്ച അദ്ധ്യാപകനെതിരെയാണ് ഷുഹൈബിന്റെ കൊലവിളിയും അസഭ്യവർഷവും. ചോദ്യ പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് ഒളിവിൽ പോയ ഷുഹൈബിനെ ഇതുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഒന്നാം പാദവാർഷിക പരീക്ഷ സമയത്തായിരുന്നു മുഹമ്മദ് ഷുഹൈബ് അദ്ധ്യാപകനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.…

Read More

തിരുവനന്തപുരം: ഒരു കോടി രൂപയുടെ പ്രീ റിലീസ് ബുക്കിംഗുമായി മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രം എന്ന ഹൈപ്പിൽ തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻറ്റെ മാർക്കോക്ക് ഗംഭീര വരവേൽപ്പ്. സ്ഫോടനാത്മകമായ ഇൻട്രോ സീനിന് ശേഷം പതിവ് ഹനീഫ് അദേനി പാറ്റേണിൽ പതിഞ്ഞ താളത്തിൽ മുന്നേറുന്ന ചിത്രം ഇന്റർവെല്ലിന് തൊട്ട് മുൻപുള്ള ഫൈറ്റ് സീനിലാണ് പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടി കയറ്റുന്നത്. തകർപ്പൻ ഇന്റർവെൽ പഞ്ചിൽ അവസാനിക്കുന്ന ചിത്രം സെക്കൻഡ് ഹാഫിലേക്കുള്ള വലിയ പ്രതീക്ഷ നൽകിയാണ് ഇടവേളയിലേക്ക് പോകുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഇടവേളക്ക് ശേഷം സിനിമാ ഭാഷയിൽ പറഞ്ഞാൽ മൊത്തത്തിൽ മലയാള സിനിമയുടെ സീൻ മാറ്റുന്ന ചിത്രം വയലൻസിനെ അതിന്റെ എല്ലാ തീവ്രതയോടും കൂടിയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അവസാന ഇരുപത് മിനിറ്റ് സമാനതകളില്ലാത്ത ആവേശം നൽകി തകർപ്പൻ ക്ലൈമാക്സിൽ അവസാനിക്കുന്നുവെന്ന് ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച മാർക്കോ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി…

Read More

ന്യൂഡൽഹി: അംബേദ്കറുടെ പേരിൽ പാർലമെന്റിനകത്തും പുറത്തും നടക്കുന്ന കോലാഹലങ്ങളിൽ കോൺഗ്രസിനെ കടന്നാക്രമിക്കാൻ എൻ സി ഇ ആർ ടിയുടെ പഴയ പാഠ പുസ്തകത്തിലെ കാർട്ടൂൺ ഉദ്ധരിച്ച് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ഭരണഘടന എന്ന് എഴുതിയ ഒച്ചിന് മുകളിൽ ഇരിക്കുന്ന അംബേദ്കറെ നെഹ്രു ചാട്ടവാർ കൊണ്ട് തല്ലുന്ന കാർട്ടൂണാണ് നിർമ്മല സീതാരാമൻ കോൺഗ്രസിനെതിരെ ആയുധമാക്കുന്നത്. യുപിഎ ഭരണകാലത്ത് ഉൾപ്പെടുത്തിയ കാർട്ടൂൺ 2012 വരെ പാഠപുസ്തകങ്ങളിൽ ഉപയോഗിച്ചിരുന്നു. കോൺഗ്രസിന് അംബേദ്കറോട് എന്തുമാത്രം വെറുപ്പുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ കാർട്ടൂൺ. എന്നാൽ അംബേദ്കറെ അമിത് ഷാ അപമാനിച്ചു എന്നാണ് കോൺഗ്രസ് ഇപ്പോൾ പറയുന്നത്. കോൺഗ്രസിന്റെ ആരോപണം തെറ്റാണെന്നും, രാജ്യസഭയിലെ അമിത് ഷായുടെ പ്രസംഗത്തെ ആശയം കൊണ്ട് നേരിടാൻ അവർക്ക് കഴിവില്ലാത്തത് കൊണ്ടാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. കോൺഗ്രസ് അംബേദ്കറെ തിരഞ്ഞെടുപ്പുകളിൽ തോൽപ്പിച്ചു. അദ്ദേഹത്തിന് ഭാരതരത്നം നിഷേധിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി മാന്യമായ ഒരു സ്മാരകം പോലും നിർമ്മിച്ചില്ല. എന്നിട്ട് ഇപ്പോൾ അംബേദ്കറുടെ പേരുപറഞ്ഞ്…

Read More

തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന ഇരുപത്തിയൊൻപതാമത് രാജ്യാന്തര ചലച്ചിത്രോത്സവം, തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ നിലവാരം കൊണ്ട് പ്രശംസ പിടിച്ച് പറ്റുമ്പോൾ, സംഘാടനത്തിലെ പാളിച്ചകൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം സിനിമാ പ്രവർത്തകർ. ആയിരം രൂപയും നികുതിയും അടച്ച് പാസ് എടുത്ത് വരുന്ന ഡെലിഗേറ്റുകളോട് സംഘാടകർ കാണിക്കുന്ന അവഗണനക്കെതിരെ വി അബ്ദുൾ ലത്തീഫ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. യുവസംവിധായകനും മാദ്ധ്യമ പ്രവർത്തകനുമായ പ്രതാപ് ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ എന്തെങ്കിലും ശുപാർശയില്ലാത്തവർക്ക് സിനിമ കാണുക പ്രയാസകരമാണ്. ഒരു ദിവസം മുമ്പേ സീറ്റുകൾ റിസർവു ചെയ്യാം. രാവിലെ എട്ടു മണിക്ക് മുൻകൂറായി പഠിച്ചുണ്ടാക്കിയ ലിസ്റ്റുമായി പടം ബുക്കു ചെയ്യാനിരിക്കുമ്പോഴേക്ക് എല്ലാ സിനിമകളും ബുക്കിംഗ് ഫുൾ എന്നാണ് കാണിക്കുക. രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ ബുക്കിംഗ് ഫുള്ളാകുമെന്ന് കുറിപ്പിൽ പറയുന്നു. അതേസമയം, ചില പ്രിവിലേജ്ഡ് ഡെലിഗേറ്റുകൾക്ക് 3 മിനിറ്റിൽ ബുക്കിംഗ് തീരില്ല. അവർക്ക് പ്രത്യേക ക്വാട്ടയുണ്ട്. പടങ്ങൾ പരതി ബുക്കു…

Read More

ഡൽഹി : ജോർജിയയിൽ മരിച്ച പന്ത്രണ്ടിൽ പതിനൊന്ന് പേരും ഇന്ത്യക്കാരെന്ന് കണ്ടെത്തി. മറ്റൊരാൾ ജോർജിയൻ പൗരനാണ്. മരണകാരണം വിഷവാതകം ശ്വസിച്ചെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകൾ. ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടൽ ജീവനക്കാരാണ് മരിച്ചത്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണം എന്നാണ് സൂചന. തബ്ലിസിയിലെ ഇന്ത്യൻ എംബസി ആണ് വിവരം അറിയിച്ചത്. മരണകാരണത്തെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണം തുടരുകയാണെന്നും എംബസി അറിയിച്ചു. മരിച്ചവർ എല്ലാരും ഹോട്ടലിന്റെ രണ്ടാം നിലയിൽ കിടന്നുറങ്ങുകയായിരുന്നു, ഇവരുടെ ശരീരത്തിൽ ആക്രമണത്തിന്റെ ലക്ഷണങ്ങളോ മുറിവുകളോ ഇല്ലെന്ന് ജോർജിയ പോലീസ് അറിയിച്ചു. സംഭവം കൂട്ടക്കൊലപാതകം ആണോ എന്നുള്ള സംശയം ഉയർന്നതടക്കം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Read More

മലപ്പുറം : വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചതിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായ വൈരംകോട് സ്വദേശിയായ 17 കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബർ 3 ന് കലക്ടറുടെ പേരിലാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കളക്ടറുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുൻപാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത്തരത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, മലപ്പുറം ഡിസി ആർ ബി ഡിവൈഎസ്പി സാജു കെ എബ്രഹാം , സൈബർ പോലീസ് പ്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ഐ സി ചിത്തരഞ്ജൻ, സൈബർ അംഗങ്ങളായ എസ് ഐ നജ്മുദ്ദീൻ, സിപി ഓമാരായ ജസീം , റിജിൽ രാജ്, വിഷ്ണുശങ്കർ, രാഹുൽ ഉൾപ്പെടെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് നടപടിയെടുത്തത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . വിവിധ ജില്ലകളിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് മൂന്നു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് അലർട്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിനുള്ള സാധ്യതയാണ് മഴ ശക്തി പ്രാപിക്കാൻ കാരണം. കൂടാതെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. ഇത് നാളെ ന്യൂനമർദ്ദമായി മാറി, അടുത്ത 48 മണിക്കൂറിനുള്ളിൽ തമിഴ്നാട് തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിൽ ഡിസംബർ 18 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ . കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഒട്ടേറെ വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. കുഞ്ഞുങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർക്ക് മരണം സംഭവിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഉന്നതതല യോഗത്തിനുള്ള തീരുമാനം. ഡിസംബർ 17 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് യോഗം നടക്കുക. അപകടങ്ങൾക്ക് അറുതി വരുത്താനും ആളുകളുടെ സുരക്ഷിതമായ യാത്രയ്ക്കുള്ള നടപടികൾ ആസൂത്രണം ചെയ്യാനും കൂടിയാണ് യോഗം വിളിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ്, പോലീസ് വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ, പിഡബ്ല്യുഡി റോഡ് സേഫ്റ്റി വിഭാഗം, ദേശീയപാത അതോറിറ്റി, കെഎസ്ഇബി, എന്നീ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

Read More

ഡൽഹി : താപനില കുറഞ്ഞതോടെ ഉത്തരേന്ത്യയിൽ തണുപ്പ് കൂടി. 4.9 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ താപനിലയാണിത്. താപനില കുറയാൻ കാരണം വടക്കു പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റാണ് എന്നാണ് നിഗമനം. ഡൽഹിക്ക് പുറമേ അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയതായി രേഖപ്പെടുത്തി. ഡൽഹിയിൽ തണുപ്പിനൊപ്പം വായു മലിനീകരണവും വർദ്ധിച്ചിട്ടുണ്ട് . 257 പോയിന്റാണ് ഇന്ന് രാവിലെ മലിനീകരണം രേഖപ്പെടുത്തിയത്. അതേസമയം , കേരളത്തിൽ മഴ കുറഞ്ഞതോടെ കാലാവസ്ഥ മാറി ശൈത്യം വർദ്ധിച്ചു തുടങ്ങി. കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ താപനില സാധാരണയിൽ കുറവ് രേഖപ്പെടുത്തി.

Read More