തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ . കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഒട്ടേറെ വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. കുഞ്ഞുങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർക്ക് മരണം സംഭവിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഉന്നതതല യോഗത്തിനുള്ള തീരുമാനം.
ഡിസംബർ 17 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് യോഗം നടക്കുക.
അപകടങ്ങൾക്ക് അറുതി വരുത്താനും ആളുകളുടെ സുരക്ഷിതമായ യാത്രയ്ക്കുള്ള
നടപടികൾ ആസൂത്രണം ചെയ്യാനും കൂടിയാണ് യോഗം വിളിച്ചിരിക്കുന്നത്.
മോട്ടോർ വാഹന വകുപ്പ്, പോലീസ് വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ, പിഡബ്ല്യുഡി റോഡ് സേഫ്റ്റി വിഭാഗം, ദേശീയപാത അതോറിറ്റി, കെഎസ്ഇബി, എന്നീ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.