ഡൽഹി : താപനില കുറഞ്ഞതോടെ ഉത്തരേന്ത്യയിൽ തണുപ്പ് കൂടി.
4.9 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ താപനിലയാണിത്.
താപനില കുറയാൻ കാരണം വടക്കു പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റാണ് എന്നാണ് നിഗമനം. ഡൽഹിക്ക് പുറമേ അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയതായി രേഖപ്പെടുത്തി. ഡൽഹിയിൽ തണുപ്പിനൊപ്പം വായു മലിനീകരണവും വർദ്ധിച്ചിട്ടുണ്ട് .
257 പോയിന്റാണ് ഇന്ന് രാവിലെ മലിനീകരണം രേഖപ്പെടുത്തിയത്.
അതേസമയം , കേരളത്തിൽ മഴ കുറഞ്ഞതോടെ കാലാവസ്ഥ മാറി
ശൈത്യം വർദ്ധിച്ചു തുടങ്ങി. കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ താപനില സാധാരണയിൽ കുറവ് രേഖപ്പെടുത്തി.
Discussion about this post