- ബോണ്ടി ബീച്ചിൽ ഉണ്ടായ ആക്രമണം; നടുക്കം രേഖപ്പെടുത്തി മീഹോൾ മാർട്ടിൻ
- ബോണ്ടി ബീച്ചിലെ ഭീകരാക്രമണം; അയർലൻഡിലും ജാഗ്രത
- ബിഗ് ബിഗ് ഫാമിലി ഷോ; ഡബ്ലിനെ ഇളക്കി മറിയ്ക്കാൻ ദി 2 ജോണീസ്
- മലയാളി യുവാവിനായി കൈകോർത്ത് സുമനസ്സുകൾ; ധനസമാഹരണം ആരംഭിച്ചു
- ഡബ്ലിനിൽ വെടിവയ്പ്പ്; 20 കാരന് പരിക്ക്
- ചലച്ചിത്ര മേളയിൽ 19 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് പരിഹാസ്യമെന്ന് ശശി തരൂർ
- അസ്ഥികൂട അവശിഷ്ടങ്ങൾ വിജിലിന്റേത് തന്നെ : സ്ഥിരീകരിച്ച് ഡി എൻ എ റിപ്പോർട്ട്
- ശബരിമല സ്വർണക്കൊള്ളക്കേസ്; പങ്കജ് ഭണ്ഡാരിയെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി
Author: Suneesh
മലപ്പുറം: കരുത്തുറ്റ ബ്രാൻഡാണ് മിൽമയെന്നും അനേകം ജനങ്ങൾ മിൽമയുമായി ബന്ധപ്പെടുന്നവരണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് മൂർഖനാട് പുതിയ മിൽമ പാൽപ്പൊടി നിർമ്മാണ ഫാക്ടറിയുടെയും മലപ്പുറം ഡയറിയുടെയും ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു പുത്തൻ ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ വെല്ലുവിളികളെ നേരിടുന്ന മേഖലയാണെങ്കിലും, ആവശ്യമുള്ളതിനേക്കാൾ 80% പാൽ സംഭരിക്കാൻ സംസ്ഥാനത്തിന് കഴിയുന്നുണ്ട്. വെല്ലുവിളികളെ മറികടന്ന് ക്ഷീര മേഖലയുടെ ഉന്നമനത്തിന് വേണ്ടി പുതിയ പദ്ധതികൾ ആലോചിക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. കാർഷിക മേഖലയും അക്കാദമിക് മേഖലയും സംയോജിപ്പിച്ചു കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പിനെ കണ്ടെത്തിയതോടെ ഭീതിയിലായിരിക്കുകയാണ് ജീവനക്കാർ. ഇത് മൂന്നാം തവണയാണ് പാമ്പിനെ കണ്ടെത്തുന്നത്. ഇന്ന് രണ്ട് തവണയാണ് പാമ്പിനെ കണ്ടത്. ഇന്ന് രാവിലെ ഒരു പാമ്പിനെ ജീവനക്കാർ കൊന്നിരുന്നു. പിന്നാലെ വീണ്ടും പാമ്പിനെ കണ്ടതോടെ ജീവനക്കാർ പരിഭ്രാന്തരായി. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിലെ ജലവിഭാഗം വകുപ്പ് ഓഫീസിൽ ജീവനക്കാർ ഉപയോഗിക്കുന്ന വാഷ്ബേസിന് സമീപത്തെ പടിയിലാണ് പാമ്പിനെ കണ്ടത്. പിടിക്കാൻ ശ്രമിച്ചുവെങ്കിലും അന്ന് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എൻജിനീയറുടെ ഓഫീസിനു സമീപം കണ്ടെത്തിയ പാമ്പിനെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തല്ലിക്കൊല്ലുകയായിരുന്നു. കഴിഞ്ഞദിവസം കണ്ട പാമ്പ് ആയിരിക്കും ഇതെന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് വീണ്ടും പാമ്പിനെ കണ്ടെത്തുന്നത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി
ശബരിമല : 101 വയസ്സിലും ശബരിമല ദർശനത്തിന് വന്ന പാറുക്കുട്ടി അമ്മയെ തിരുവിതാംകൂർ ദേവസ്യം ബോർഡ് ആദരിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പൊന്നാടയണിയിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് നൂറു വയസ്സ് പിന്നിട്ടപ്പോഴാണ് കന്നി സ്വാമിയായി ശബരിമലയിൽ എത്തുന്നത്. 101ആം വയസ്സിൽ വീണ്ടും ദർശനം നടത്തിയതിന്റെ സന്തോഷത്തിലാണ് വയനാട് സ്വദേശിയായ പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴിയിലെ വീട്ടിൽ നിന്നും കെട്ടുനിറച്ച് , കൊച്ചുമകൻ ഗിരീഷ് കുമാർ, ഗിരീഷിന്റെ മക്കളായ അമൃതേഷ്, അവന്തിക എന്നിവർക്കൊപ്പമായിരുന്നു ഇത്തവണത്തെ ദർശനം. ആരോഗ്യപ്രശ്നങ്ങൾ കാരണം പമ്പയിൽ നിന്നും ഡോളി വഴിയാണ് നടപ്പന്തൽ വരെ എത്തിയത്. സന്നിധാനത്തെ തിരക്കിൽ പതിനെട്ടാം പടി കയറുന്നതിനായി പാറുക്കുട്ടി അമ്മയ്ക്ക് ദേവസ്വം ബോർഡ് ജീവനക്കാരും പോലീസിന്റെ പ്രത്യേക സംഘവും സഹായമായി.
ഡൽഹി : 1199 രൂപ മുതൽ വിമാന ടിക്കറ്റുകൾ നൽകുന്ന വമ്പൻ ഓഫറുമായി ഇൻഡിഗോ എയർലിൻസ്. ആഭ്യന്തര യാത്രക്കാർക്ക് 1199 രൂപ മുതലും അന്താരാഷ്ട്രാ യാത്രക്കാർക്ക് 4499 രൂപ മുതലും ടിക്കറ്റ് ലഭ്യമാണ്. പരിമിത കാല ഓഫിറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2024 ഡിസംബർ 25 വരെയാണ് ഓഫറിന്റെ കാലാവധി. ഈ കാലയളവിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്താലാണ് ഇളവ് ലഭിക്കുക. 2025 ജനുവരി 23 നും ഏപ്രിൽ 30 നും ഇടയിലുള്ള തീയതിയിലെ യാത്രകൾക്കാണ് ഡിസ്കൗണ്ട് ലഭ്യമാക്കുക . ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ട് നൽകുന്നതിന് പുറമേ പ്രീപെയ്ഡ് അധിക ബാഗേജ് ഓപ്ഷനുകൾ (15 കിലോ, 20 കിലോ, 30 കിലോ ) സ്റ്റാൻഡേർഡ് സീറ്റ് സെലക്ഷൻ, എമർജൻസി എക്സൽ സീറ്റുകൾ, എന്നിവ ഉൾപ്പെടെ തിരഞ്ഞെടുത്ത 6 E ആഡ് ഓണുകളിൽ ഇൻഡിഗോ 15 ശതമാനം വരെ സേവിങ്സും ഓഫർ ചെയ്യുന്നുണ്ട്. ഇവ ആഭ്യന്തര യാത്രക്കാർക്ക് 599 രൂപ മുതലും അന്താരാഷ്ട്ര യാത്രക്കാർക്ക് 699 രൂപ…
കാസർകോട് : പെരിയ ഇരട്ടക്കൊല കേസിൽ വിചാരണ പൂർത്തിയായി. സിബിഐ അന്വേഷണം നടത്തിയ കേസിൽ ഈ മാസം 28 ന് എറണാകുളം സിബിഐ കോടതി വിധി പറയും . കേസിൽ ആദ്യം ലോക്കൽ പോലീസിലെ പ്രത്യേക സംഘവും, ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിരുന്നു. പിന്നീട് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ നിയമ പോരാട്ടത്തിനൊടുവിലാണ് സിബിഐക്ക് കേസ് കൈമാറിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. കേസിൽ 270 സാക്ഷികളാണുള്ളത്. സിബിഐ അന്വേഷണം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ കോടികൾ ചിലവാക്കി വാദം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും 2019 ഫെബ്രുവരി 17നാണ് കൊലപ്പെടുത്തിയത്. മുൻ എംഎൽഎയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ മണികണ്ഠൻ, പെരിയ മുൻ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ, പാക്കം മുൻ…
കൊച്ചി: ഉത്തർപ്രദേശിലെ നേപ്പാൾ അതിർത്തിയിൽ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ കുപ്രസിദ്ധ ഗുണ്ട മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷമ്നാദിന്റെ തീവ്രവാദ ബന്ധം ചർച്ചയാകുന്നു. യു എ പി എ ചുമത്തിയത് ഉൾപ്പെടെ 22 കേസുകളിലെ പ്രതിയാണ് ഷമ്നാദ്. തടിയന്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ ശൃംഖലയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ആളായിരുന്നു ഇയാൾ എന്നാണ് വിവരം. 2016 വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽ കയറി സ്വർണാഭരണങ്ങളും മറ്റും കവർച്ച ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഷമ്നാദ്. 2023 ഓഗസ്റ്റ് 17ന് വെള്ളിയാംകോട് സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാൻ ശ്രമിച്ചതിന് തൃശ്ശൂർ സിറ്റി വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഷംനാദിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കേസ് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. എ. ടി.എസ് ഡിഐജി പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ…
കൊച്ചി: അർപ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് മാർക്കോയെന്ന് സംവിധായകൻ വിനയൻ. അടുത്തയിടെ തിയേറ്ററുകളിൽ റിലീസായി തരംഗം സൃഷ്ടിക്കുന്ന മാർക്കോയിലെ പ്രകടനത്തിന് ഉണ്ണി മുകുന്ദനെ അദ്ദേഹം പ്രശംസിച്ചു. ഫേസ്ബുക്കിലൂടെയാണ് വിനയൻ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചിരിക്കുന്നത്. ഒരു സിനിമയുടെ തുടക്കം മുതൽ അത് തീയറ്ററിൽ എത്തിക്കഴിഞ്ഞൂം സംവിധായകനേക്കാളും നിർമ്മതാവിനെക്കാളും ആത്മാർത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രമോഷൻ കൊടുക്കുവാനും ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടൻമാർക്കും അനുകരണീയമാണ് എന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. സൂപ്പർ ഹിറ്റ് ചിത്രമായ മാളികപ്പുറത്തിന് ശേഷം റിലീസ് ചെയ്ത ചിത്രമായാ മാർക്കോ പ്രേക്ഷക ശ്രദ്ധയാകർഷിക്കുകയാണ്. ചിത്രത്തിലെ വയലൻസും ഉണ്ണിമുകുന്ദന്റെ തകർപ്പൻ അഭിനയവുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ശരീഫ് മുഹമ്മദ് നിർമ്മിച്ച്, ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് മാർക്കോ. മലയാള സിനിമ ഇതുവരെ കാണാത്ത വയലൻസാണ് ഈ ചിത്രത്തിൽ ഉള്ളത്. 30 കോടി ബജറ്റിൽ നിർമിച്ച…
ന്യൂഡൽഹി: അൽഖ്വായ്ദ സ്ലീപ്പർ സെല്ലായി പ്രവർത്തിച്ചിരുന്ന അൻസാറുള്ള ബംഗ്ലാ ഭീകരൻ കാസർകോട് നിന്ന് പിടിയിലായ സംഭവത്തിന് പിന്നാലെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാർക്കെതിരെ രാജ്യവ്യാപകമായി തിരച്ചിൽ ആരംഭിച്ച് കേന്ദ്ര ഏജൻസികൾ. കാസർകോടിന് പുറമേ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും സമീപകാലത്ത്, മതിയായ രേഖകളില്ലാതെ കുടിയേറി താമസിക്കുന്ന ബംഗ്ലാദേശികൾ പിടിയിലായിരുന്നു. വിവിധ സംസ്ഥാന പോലീസ് സംവിധാനങ്ങളുടെയും പ്രത്യേക ദൗത്യ സംഘങ്ങളുടെയും നേതൃത്വത്തിലാണ് പരിശോധന. പരിശോധനകൾക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന 175 പേരെ ഡൽഹി പോലീസ് പിടികൂടിയിരുന്നു. പിടിയിലായവരെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. ഇവരുടെ പക്കലുള്ള രേഖകൾ പരിശോധിച്ച് വരികയാണ്. ആവശ്യമെങ്കിൽ അന്വേഷണം ബംഗ്ലാദേശിലേക്കും വ്യപിപ്പിക്കേണ്ടി വരുമെന്ന് ദേശീയ ഏജൻസികൾ സൂചന നൽകുന്നു. ഡൽഹിയിലെ സ്കൂളുകളിൽ നടത്തിയ ബയോമെട്രിക് പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ നിരവധി കുട്ടികളെ കണ്ടെത്തിയിരുന്നു. ഇവരുടെ മാതാപിതാക്കളെ കുറിച്ചും അന്വേഷിച്ച് വരികയാണ്. പരിശോധനകളുടെ വിശദ വിവരങ്ങൾ കേന്ദ്ര ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി വിലയിരുത്തി വരികയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ നടത്തിയ ജാതി സെൻസസ്, സാമ്പത്തിക സർവേ പരാമർശങ്ങളിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ബറേലി കോടതി. രാഹുൽ ജനുവരി 7ന് മുൻപ് കോടതിക്ക് മുൻപാകെ ഹാജരാകണമെന്നാണ് നോട്ടീസ്. തിരഞ്ഞെടുപ്പ് വേളയിൽ ജാതി സെൻസസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ രാജ്യത്ത് ആഭ്യന്തര കലാപത്തിനുള്ള ആഹ്വാനത്തിന് സമാനമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എം പി- എം എൽ എ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്. അവിടെ അപ്പീൽ സ്വീകരിക്കപ്പെടുകയും രാഹുലിന് നോട്ടീസ് അയക്കുകയുമായിരുന്നുവെന്ന് ഹർജിക്കാരനായ പങ്കജ് പഥക് പറഞ്ഞു. അതേസമയം, കോടതിയുടെ നടപടി സമയം പാഴാക്കലാണ് എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ഇത്തരം നോട്ടീസുകൾ അയക്കുന്ന ജഡ്ജിമാരെ സ്ഥാനങ്ങളിൽ നിന്നും നീക്കണമെന്ന് കോൺഗ്രസ് നേതാവും മുൻ എം പിയുമായ ഉദിത് രാജ് ആവശ്യപ്പെട്ടു.
കൊച്ചി : സ്കൂട്ടർ യാത്രക്കാരിയുടെ കാലിൽ ബസ് കയറി. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കടവന്ത്ര ഇന്ദിരഗാന്ധി ആശുപത്രിക്ക് സമീപം കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. എറണാകുളം സ്വദേശി വാസന്തിക്കാണ് പരിക്കേറ്റത് . ഗുരുതരമായി പരിക്കേറ്റ വാസന്തിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തു. സമാനമായ മറ്റൊരു സംഭവത്തിൽ, അമിത വേഗതയിൽ പാഞ്ഞ ബസ് തടഞ്ഞു നിർത്തിയ പോലീസ് പതിനായിരം രൂപ പിഴ ഈടാക്കി. വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയതിന് ഡ്രൈവർക്കെതിരെയും നടപടിയെടുത്തു. സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പെട്ടുള്ള മരണങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പും പരിശോധന കർശനമാക്കിയിരിക്കുകയാണ്. നിയമലംഘകർക്ക് എതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
