ഡൽഹി : ജോർജിയയിൽ മരിച്ച പന്ത്രണ്ടിൽ പതിനൊന്ന് പേരും ഇന്ത്യക്കാരെന്ന് കണ്ടെത്തി.
മറ്റൊരാൾ ജോർജിയൻ പൗരനാണ്. മരണകാരണം വിഷവാതകം ശ്വസിച്ചെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകൾ. ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടൽ ജീവനക്കാരാണ് മരിച്ചത്.
കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണം എന്നാണ് സൂചന. തബ്ലിസിയിലെ ഇന്ത്യൻ എംബസി ആണ് വിവരം അറിയിച്ചത്. മരണകാരണത്തെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണം തുടരുകയാണെന്നും എംബസി അറിയിച്ചു.
മരിച്ചവർ എല്ലാരും ഹോട്ടലിന്റെ രണ്ടാം നിലയിൽ കിടന്നുറങ്ങുകയായിരുന്നു,
ഇവരുടെ ശരീരത്തിൽ ആക്രമണത്തിന്റെ ലക്ഷണങ്ങളോ മുറിവുകളോ ഇല്ലെന്ന് ജോർജിയ പോലീസ് അറിയിച്ചു. സംഭവം കൂട്ടക്കൊലപാതകം ആണോ എന്നുള്ള സംശയം ഉയർന്നതടക്കം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

