ബംഗളൂരു : ഭാര്യയിൽ നിന്നും മാനസിക പീഡനം നേരിട്ട പോലീസുകാരൻ ജീവനൊടുക്കി.
ബംഗളൂരു ഹുളിമാവ് ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ എച്ച് സി തിപ്പണ്ണ (34 )ആണ് മരിച്ചത്. പോലീസ് യൂണിഫോമിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് .മൃതദേഹത്തിന്റെ സമീപത്ത് നിന്ന് കത്തും കണ്ടെത്തി.
ഭാര്യക്ക് പുറമെ ഭാര്യയുടെ പിതാവിന്റെ ഭാഗത്ത് നിന്നും പീഡനം നേരിട്ടിരുന്നു.
ഡിസംബർ 12 ന് രാത്രി 7: 26ന് ഭാര്യയുടെ പിതാവ് യമുനപ്പ ഫോൺ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
താൻ ജീവനുടുക്കുകയാണ്. മനസ്സ് അത്രമേൽ വേദനിച്ചത് കൊണ്ടാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്. താൻ ഇല്ലാതായാൽ മകൾക്ക് സമാധാനത്തോടെ ജീവിക്കാൻ ആകുമെന്ന് ഭാര്യയുടെ പിതാവ് പറഞ്ഞിരുന്നു എന്നുമാണ്
ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
സംഭവം ദൗർഭാഗ്യകരമാണെന്നും, ആരോപണ വിധേയർക്കെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.