വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ധ്രുവ ചുഴലി പ്രതിഭാസം രൂപപ്പെടാൻ സാധ്യത. അതിനാൽ അമേരിക്ക ഇനി അതിശൈത്യത്തിലേക്ക്. 70 ശതമാനത്തോളം ആളുകളെയും ഇത് ബാധിക്കാൻ സാധ്യയുണ്ട്. ഇതേത്തുടർന്ന് കനത്ത ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷകർ .
അടുത്തയാഴ്ചയോടെ ധ്രുവ ചുഴലി തീവ്രമാകുമെന്നാണ് കാലാവസ്ഥ പ്രവാചനം.
അതുകൊണ്ട് അമേരിക്കയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ രൂക്ഷമായ മഞ്ഞുവീഴ്ച്ചയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. കൻസാസ് സിറ്റി മുതൽ വാഷിംഗ്ടൺ വരെയാണ് മഞ്ഞു വീഴ്ച്ചയുണ്ടാവുക. പിന്നീട് തെക്കൻ മേഖലയിലേക്ക് ചുഴലി നീങ്ങാനാണ് സാധ്യത. വരും ദിവസങ്ങളിൽ താപനില വീണ്ടും ഗുരുതരമായി കുറയാനും മഞ്ഞു വീഴ്ച ഒരു മാസത്തോളം നീണ്ടുനിൽക്കാനും സാധ്യതയുണ്ട്. ഇത് പല നാശനഷ്ടങ്ങൾക്കും കാരണമായേക്കാം .
കഴിഞ്ഞവർഷം ഈ സമയത്ത് ഇത്രയും കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടില്ല.
സമീപകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇപ്പോൾ ഉള്ളത്.
അമേരിക്കയിൽ ധ്രുവ ചുഴലി അഥവാ പോളാർ വെർട്ടെക്സ് മൂലം കനത്ത മഞ്ഞുവീഴ്ച്ചയും നാശനഷ്ടങ്ങളും പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1977, 1982, 1985, 1989 കാലഘട്ടങ്ങളിൽ ഈ പ്രതിഭാസം കാരണം മഞ്ഞുവീഴ്ച ശക്തമായിരുന്നു.