ഡബ്ലിൻ: ക്രാന്തി അയർലന്റ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്. ഡബ്ലിനിലെ കോർക്കാഗ് പാർക്കിലാണ് ആവേശപൂർണമായ മത്സരങ്ങൾ അരങ്ങേറുക. ക്രാന്തിയുടെ വാട്ടർഫോർഡ്, കിൽക്കെനി യൂണിറ്റുകൾ ചേർന്നാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
അയർലന്റിലെ പ്രമുഖ ക്രിക്കറ്റ് ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. വിജയികളാകുന്ന ടീമിന് 501 യൂറോ ക്യാഷ് പ്രൈസും സ്വർണമെഡലുമാണ് സമ്മാനമായി ലഭിക്കുക. ക്രാന്തി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം സീസണാണ് ഇന്ന് നടക്കുന്നത്. ആറ് ഓവർ ഫോർമാറ്റിലാണ് മത്സരങ്ങൾ.
Discussion about this post

