ഡബ്ലിൻ: ജനമനസിൽ ഒരുപോലെ സ്ഥാനം പിടിച്ച് ഫിയാന ഫെയിൽ പാർട്ടിയും ഫൈൻ ഗെയിൽ പാർട്ടിയും. ജനപ്രീതി സംബന്ധിച്ച് നടത്തിയ ഏറ്റവും പുതിയ സർവ്വേയിൽ ഇരുപാർട്ടികൾക്കും തുല്യപ്രാധാന്യമാണ് ലഭിച്ചത്. അതേസമയം പ്രതിപക്ഷ പാർട്ടിയായ സിൻ ഫെയ്ൻ പാർട്ടിയുടെ ജനപ്രീതി മങ്ങി
സൺഡേയ് ഇന്റിപെൻഡന്റ് / അയർലന്റ് തിങ്ക്സ് നടത്തിയ സർവ്വേയാണ് വിവിധ പാർട്ടികളുടെ ജനപ്രീതി വ്യക്തമാക്കുന്നത്. സർവ്വേയിൽ ഫിയാന ഫെയിലിനും ഫൈൻ ഗെയിലിനും 21 ശതമാനം വീതം ജനപിന്തുണ ലഭിച്ചു. സിൻ ഫെയ്നിന്റെ ജനപിന്തുണയിൽ 2 ശതമാനം കുറവ് രേഖപ്പെടുത്തി. 20 ശതമാനം ആണ് പാർട്ടിയുടെ ജനപിന്തുണ. സോഷ്യൽ ഡെമോക്രാറ്റ്സിന്റെ പിന്തുണ 9 ശതമാനം ആയിട്ടുണ്ട്.
പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ജനപിന്തുണ ഏറ്റവും കൂടുതലുള്ള നേതാവ്. 46 ശതമാനം ആളുകൾ അദ്ദേഹത്തെ പിന്തുണച്ചപ്പോൾ സൈമൺ ഹാരിസിന് 41 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.

