ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പോലീസുകാരനെ തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ച കൊടും ക്രിമിനലിന് ജയിൽ ശിക്ഷ. 40 കാരനായ റോഡ്നി ബോൺസിനാണ് 15 മാസം കോടതി ജയിൽശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു കേസിനാസ്പദനായ സംഭവം.
ബൻക്രാനയിലെ ഇനിഷോവൻ ഗേറ്റ്വേ ഹോട്ടലിൽ വച്ചായിരുന്നു പോലീസുകാരന് നേരെ ആക്രമണം ഉണ്ടായത്. മദ്യപിച്ച് ഹോട്ടൽ മുറിയിൽ എത്തി ബോൺസ് കാമുകിയുമായി വഴക്കിടുകയും ഇവരെ ആക്രമിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യാൻ എത്തിയതായിരുന്നു പോലീസുകാരനായ കെന്നത്ത് മെറിറ്റ്.
പിടികൂടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി കെന്നത്തിന്റെ തലയിൽ സ്വന്തം തലകൊണ്ട് ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റ കെന്നത്ത് നിലത്ത് വീണു. ശേഷം കെന്നത്തിന്റെ മുഖത്തേയ്ക്ക് ഇയാൾ രക്തം തുപ്പുകയും ചെയ്തിരുന്നു.

