കാർലോ: കാർലോ ടൗണിലെ സൂപ്പർമാർക്കറ്റിനുള്ളിൽ വെടിവയ്പ്പ്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും പെൺകുട്ടിയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് 6.15 ഓടെയായിരുന്നു സംഭവം ഉണ്ടായത്.
ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിലെ ടെസ്കോ സൂപ്പർമാർക്കറ്റിലായിരുന്നു സംഭവം. ഇവിടേയ്ക്ക് തോക്കുമായി എത്തിയ അക്രമി ചുറ്റിലേക്കും വെടിയുതിർക്കുകയായിരുന്നു. ഇതിലാണ് പെൺകുട്ടിയ്ക്ക് പരിക്കേറ്റത്. പിന്നീട് പുറത്തേക്ക് ഇറങ്ങിയ ഇയാൾ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.
സംഭവ സമയം നിരവധി പേർ സൂപ്പർമാർക്കറ്റിനുള്ളിൽ ഉണ്ടായിരുന്നു. വെടിയൊച്ച കേട്ടതോടെ ഇവരെല്ലാവരും ഓടി രക്ഷപ്പെട്ടു. അതിനാൽ മറ്റാർക്കും പരിക്കില്ല. പെൺകുട്ടി സെന്റ് ലൂക്ക്സ് ജനറൽ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
Discussion about this post

