ഡബ്ലിൻ: അയർലന്റിൽ ഇന്ന് മുതൽ സ്ത്രീകൾക്ക് സൗജന്യ ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി (എച്ച്ആർപി) ചികിത്സ ലഭിക്കും. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഇന്ന് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചു. ഫാർമസികൾ വഴിയാണ് സ്ത്രീകൾക്ക് ഇതിനുള്ള സൗകര്യം ഉറപ്പുവരുത്തിയിരിക്കുന്നത്.
ഇന്ന് മുതൽ സ്ത്രീകൾക്ക് എച്ച്ആർടി മരുന്നുകളും മറ്റ് ഉത്പന്നങ്ങളും സൗജന്യമായി ലഭിക്കും. ഇതിനായി ഫാർമസികളിൽ ഡിസ്പെൻസിംഗ് പോയിന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. സർക്കാരുമായി ചേർന്നാണ് ഫാർമസികൾ സ്ത്രീകൾക്കായി ഈ സൗകര്യം ഉറപ്പാക്കുന്നത്. 5 യൂറോ ആണ് ഡിസ്പെൻസിംഗ് ഫീസ് ആയി സർക്കാർ നൽകുക. എച്ച്ആർടി സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കായ് സർക്കാർ 2000 യൂറോ ഒറ്റത്തവണ ഗ്രാന്റ് എന്ന രീതിയിൽ നൽകും.

