ഡബ്ലിൻ: അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രിയുടെ മലയാളം ബൈബിൾ കൺവെൻഷൻ ശനിയാഴ്ച. ഈ മാസം 28 ന് ബ്യൂമോണ്ടിലെ ബ്ലെസ്സ്ഡ് മാർഗരെറ്റ് ബാൽ ദേവാലയത്തിൽവച്ചാണ് പരിപാടി. രാവിലെ 11 മണിയ്ക്ക് ആരംഭിക്കുന്ന കൺവെൻഷന് വൈകീട്ട് മൂന്നരയോടെ സമാപനമാകും.
കൺവെൻഷനോട് അനുബന്ധിച്ച് നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന, എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഫാ. ജോസഫ് തോട്ടപ്പിള്ളി കൺവെൻഷൻ നയിക്കും.
Discussion about this post

