ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷതാപനില താഴുന്നു. ഇന്ന് രാത്രിയിൽ രാജ്യത്ത് മഞ്ഞ് വീഴ്ചയുണ്ടാകുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇന്ന് രാത്രി മൈനസ് 1 ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴും.
അതേസമയം ഇന്ന് മുതൽ രാജ്യത്ത് തണുപ്പുള്ള അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. നാളെ മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷമായിരിക്കും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുക. അന്തരീക്ഷ താപനില 9 ഡിഗ്രിവരെയായിരിക്കും അനുഭവപ്പെടുക. വെള്ളിയാഴ്ചയും മഴയുള്ള കാലാവസ്ഥ ആയിരിക്കും.
Discussion about this post

