ഡബ്ലിൻ: അയർലന്റിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ്. ഗാൽവെ, മയോ, കെറി എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 10 മണിവരെയാണ് വാണിംഗ്.
ഇന്ന് ശക്തമായതോ അല്ലെങ്കിൽ അതിശക്തമായതോ ആയ മഴയാണ് കൗണ്ടികളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മെറ്റ് ഐറാന്റെ പ്രവചനം കണക്കിലെടുത്താൽ കൗണ്ടികളിൽ വെള്ളപ്പൊക്കത്തിനുൾപ്പെടെ സാദ്ധ്യതയുണ്ട്. ശക്തമായ മഴ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാരുടെ കാഴ്ച മറയുന്നതിന് കാരണം ആകും. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post

