ഡൽഹി: ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. കഴിഞ്ഞ ദിവസം രാത്രിയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖങ്ങളെ കുറിച്ചും മൂത്രാശയ അണുബാധയെ കുറിച്ചുമുള്ള പരിശോധനകൾ തുടരുകയാണെന്നും സർ ഗംഗാറാം ആശുപത്രി അധികൃതർ അറിയിച്ചു.
സോണിയ ഗാന്ധിയെ വിദഗ്ധസംഘം പരിശോധിച്ച് വരികയാണ്. ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്. തണുത്ത കാലാവസ്ഥയും ഡൽഹിയിലെ വായു മലിനീകരണവും സോണിയയുടെ ആസ്ത്മ രോഗത്തെ ബാധിച്ചതായി സംശയിക്കുന്നതായും ഡോക്ടർമാർ പറഞ്ഞു.
ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ജൂൺ മാസത്തിലും സോണിയ ഗാന്ധി ചികിത്സ തേടിയിരുന്നു.
Discussion about this post

