ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പം ( വിലക്കയറ്റം) ഉയരുമെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയർലൻഡ്. പണപ്പെരുപ്പ നിരക്ക് നാല് ശതമാനംവരെ ഉയർന്നേക്കും. കഴിഞ്ഞ മാസം പണപ്പെരുപ്പം 2.7 ശതമാനം ആയിരുന്നുവെന്നും ബാങ്ക് ഓഫ് അയർലൻഡ് ചൂണ്ടിക്കാട്ടുന്നു. അതേസമയം വിലക്കയറ്റത്താൽ ബുദ്ധിമുട്ട് നേരിടുന്ന ഐറിഷ് ജനതയ്ക്ക് കനത്ത പ്രഹരമാകുകയാണ് ബാങ്ക് ഓഫ് അയർലൻഡിന്റെ റിപ്പോർട്ട്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഊർജ്ജവിലകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതാണ് പണപ്പെരുപ്പം കൂടാൻ കാരണം ആകുന്നത്. മാർച്ചിൽ പണപ്പെരുപ്പം 3.5 ശതമാനം മുതൽ നാല് ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Discussion about this post

