ഡബ്ലിൻ: ഈ വർഷം ഇതുവരെ അയർലന്റിൽ നിന്നും നാടുകടത്തിയത് 120 പേരെ. ഇതിൽ 50 പേരെ വാണിജ്യ വിമാനത്തിലാണ് സ്വന്തം നാടുകളിലേക്ക് അയച്ചത്. മെയ് 23 വരെ 119 പേരെയാണ് നാടുകടത്തിയത് എന്ന് നീത്യനായ വകുപ്പ് അറിയിച്ചു.
അനധികൃതമായി കുടിയേറിയതാണെന്ന് വ്യക്തമായതോടെയാണ് ഇവരെ സ്വന്തം പ്രദേശങ്ങളിലേക്ക് തന്നെ നാടുകടത്തിയത്. നാടുകടത്തൽ ഉത്തരവുകളോട് ദയവായി സഹകരിക്കണം എന്നും അല്ലാത്തവരെ അറസ്റ്റ് ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 48 പേരെ വാണിജ്യ വിമാനങ്ങളിലും 71 പേരെ പ്രത്യേക ചാർട്ടേഡ് വിമാനത്തിലുമാണ് നാടുകടത്തിയത്.
ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു അനധികൃ കുടിയേറ്റക്കാരുമായി ആദ്യ വിമാനം പോയത്. ഈ മാസം ആദ്യവും മറ്റൊരു വിമാനത്തിൽ ആളുകളെ നാടുകടത്തി. ജോർജിയയിലേക്ക് ആയിരുന്നു ആളുകളെ മാറ്റിയത്. കുട്ടികളും ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

