ഡബ്ലിൻ: മുൻ പ്രധാനമന്ത്രി ലിയോ വരദ്കറുടെ ജീവിതാനുഭവങ്ങൾ പുസ്തകമാകുന്നു. ‘ സ്പീക്കിംഗ് മൈ മൈൻഡ് ‘ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. ഈ വർഷം സെപ്തംബർ 11 ന് പുസ്തകം പ്രകാശനം ചെയ്യും.
ജീവിതത്തിലെ വ്യക്തിപരവും രാഷ്ട്രീയ പരവുമായ അനുഭവങ്ങളാണ് പുസ്തകത്തിലൂടെ പൊതുജനങ്ങളിലേക്ക് എത്തുന്നത്. ചെയ്ത തെറ്റുകളുടെ തുറന്നുപറച്ചിലും പുസ്തകത്തിലൂടെ അദ്ദേഹം നടത്തുന്നുണ്ട്. ആത്മപരിശോധനയും അദ്ദേഹം പുസ്തകത്തിലൂടെ നടത്തുന്നുണ്ട്.
Discussion about this post

