ക്ലെയർ: കൗണ്ടി ക്ലെയറിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച കൗമാരക്കാരൻ അറസ്റ്റിൽ. പാർട്ടീനിലെ ഫിർഹിലിൽ ആയിരുന്നു സംഭവം. മോഷണശ്രമത്തിനിടെ കാർ ഉടമയായ 70 കാരിയ്ക്ക് പരിക്കേറ്റിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് 6.15 ഓടെയായിരുന്നു സംഭവം. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 70 കാരി കൗമാരക്കാരനെ തടയുകയായിരുന്നു. ഇതിനിടെയാണ് ഇവർക്ക് പരിക്കേറ്റത്. ഇവരെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ പ്രവേശിപ്പിച്ചു. കൗമാരക്കാരനെതിരെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post

