കോർക്ക്: കൗണ്ടി കോർക്കിൽ പ്രവർത്തിച്ചിരുന്ന തിമിംഗല നിരീക്ഷണ കേന്ദ്രം അടച്ച് പൂട്ടി. നിയന്ത്രണാതീതമായി അറ്റ്ലാന്റിക് തീരത്ത് മത്സ്യബന്ധനം വർദ്ധിച്ച പശ്ചാത്തലത്തിലാണ് കോർക്ക് വെയിൽ വാച്ച് കമ്പനി അടച്ച് പൂട്ടിയത്. തീരത്ത് മത്സ്യസംബന്ധത്ത് ബാക്കിയില്ലെന്നും കമ്പനി അറിയിച്ചു.
കോളിൻ ബാർണ്സ് ആണ് കോർക്ക് വെയിൽ വാച്ചിന്റെ നടത്തിപ്പുകാരൻ. തീരദേശഗ്രാമമായ യൂണിയൻഹാളിലാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. അമിതമായ മത്സ്യബന്ധനം തീരത്തെ മത്സ്യസംബത്തിനെ ഇല്ലാതാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത് എന്ന് കോളിൻ ബാർണ്സ് അറിയിച്ചു.
ചെറുമത്സ്യങ്ങളാണ് തിമിംഗലങ്ങളുടെ ആഹാരം. മത്സ്യ സമ്പത്ത് ഇല്ലാതായത് തിമിംഗലങ്ങളെ തീരത്ത് നിന്നും അകറ്റിയിട്ടുണ്ട്. ഇര തേടി മറ്റ് തീരങ്ങളിലേക്ക് തിമിംഗങ്ങൾ പൂർണമായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

